മുംബയ്: ആദര്‍ശ് ഫ്ലാറ്റ് അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പേര്‍ക്ക് സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. മുന്‍ വിവരാവകാശ കമ്മീഷണര്‍ രാമാനന്ദ് തിവാരി, ജയരാജ് ഫതക് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയ്ക്ക് കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് മെയ് 29ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: