തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവ് വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കും മത്സരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗം തീരുമാനിച്ചു. സീറ്റുകള്‍ സി.പി.ഐയും സി.പി.എമ്മും പങ്കിട്ടെടുത്തതില്‍ ആര്.എസ്.പി പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തില്‍ നിലനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ രണ്ട് സീറ്റുകളിലും മത്സരിച്ച് യു.ഡി.എഫിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തണമെന്നാണ് ഒന്നര മണിക്കൂര്‍ നേരം നീണ്ട യോഗത്തിലുണ്ടായ ധാരണ. ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും ചിന്ത പത്രാധിപരുമായ സി.പി നാരായണനാണ് സി.പി.എം സ്ഥാനാര്‍ത്ഥി.
സി.പി.ഐ സ്ഥാനാര്‍ത്ഥിയെ ഈ മാസം 13,14 തീയതികളില്‍ ചേരുന്ന പാര്‍ട്ടി യോഗങ്ങളില്‍ തീരുമാനിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അറിയിച്ചു. രാജ്യസഭാ സീറ്റ് സി.പി.എമ്മും സി.പി.ഐയും പങ്കിട്ട് എടുത്തതിനെ ആര്.എസ്.പി ശക്തമായി വിമര്‍ശിച്ചു.
ഇടതുമുന്നണിയുടെ അടിത്തറ വികസിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ മതേതര പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: