സനാ: യെമനില്‍ 26 അല്‍-ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെക്കന്‍ അബ്യാന് പ്രവിശ്യയുടെ നിയന്ത്രണം അല്‍-ക്വയ്ദയില്‍ നിന്നു തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിനിടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
മരിച്ചവരില്‍ പാക്, സൊമാലിയന്‍ സ്വദേശികള്‍ ഉള്‍പ്പെടും. ഒരു വര്‍ഷം മുമ്പ് ഭീകരര്‍ പിടിച്ചെടുത്ത സിന്ജിബറിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. നഗരം സൈന്യത്തിന്റെ നിയന്ത്രണത്തിലായിട്ടുണ്ട്. ഇവിടെ കാറില്‍ ബോംബ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിടെയുണ്ടായ സ്ഫോടനത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരുക്കേറ്റിട്ടുണ്ട്.
തീവ്രവാദികള്‍ നിയന്ത്രിക്കുന്ന ജാറിലും ഏറ്റുമുട്ടല്‍ തുടരുകയാണ്. ചൊവ്വാഴ്ച സിന്‍ജിബാറിലെ സൈനിക പോസ്റ്റില്‍ തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയിരുന്നു. മേയ് 12 മുതല്‍ പ്രദേശത്ത് യെമന്‍ സൈനികരുടെയും പ്രാദേശിക സുരക്ഷാ സൈനികരുടെയും നേതൃത്വത്തില്‍ ഭീകരര്‍ക്കെതിരായി ഏറ്റുമുട്ടല്‍ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: