കൊച്ചി: വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മുതിര്‍ന്ന അഭിഭാഷകന് എം.കെ ദാമോദരന്‍ മുഖേനയാണ് മണി ഹര്‍ജി നല്‍കിയത്.
അന്വേഷണവും വിചാരണയും പൂര്‍ത്തിയായ കേസുകളില്‍ വീണ്ടും കേസെടുത്തത് നിയമപരമല്ലെന്നും കൂത്തുപറമ്പിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നാണ് മണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിവാദ പ്രസംഗത്തിന്റെ പേരിലെടുത്ത കേസില്‍ ബുധനാഴ്ച ഹാജരാവണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം മണിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മുതിര്‍ന്ന അഭിഭാഷകരുമായി എം.എം മണി ആശയവിനിമയം നടത്തിവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: