ന്യൂദല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ബാബാ രാംദേവ് നടത്തുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി വ്യക്തമാക്കി. വസതിയിലെത്തിയ ബാബാ രാംദേവിനെ നിതിന്‍ ഗഡ്കരി കാലില്‍ തൊട്ട് വന്ദിച്ചാണ് സ്വീകരിച്ചത്.
അഴിമതിക്കും കള്ളപ്പണത്തിനും എതിരെയുള്ള സമരത്തിന് രാഷ്ട്രീയം ഇല്ലെന്നും കോണ്‍ഗ്രസ് ഉള്‍പ്പടെ എല്ലാ പാര്‍ട്ടികളും ഇതില്‍ പങ്ക് ചേരണമെന്നും ബാബാ രാംദേവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിതിന്‍ ഗഡ്കരി പറഞ്ഞു. സോണിയാഗാന്ധിയോടും താന്‍ ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയാണ്. സമരത്തിന് പിന്തുണ നല്‍കുന്നതായി ഗഡ്കരി രാംദേവിനെ രേഖാമൂലം അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് രാംദേവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: