അബുജ: നൈജീരിയയില്‍ യാത്രാവിമാനം തകര്‍ന്ന് വീണ് മരിച്ചവരില്‍ മലയാളിയും. നേര്യമംഗലം ആവോലിച്ചാല്‍ കൊച്ചുകുടിയില്‍ റിജോ എല്‍ദോസാണു (27) മരിച്ചത്. രണ്ടു വര്‍ഷം മുന്‍പാണു സ്വകാര്യ കമ്പനിയില്‍ കംപ്യൂട്ടര്‍ ടെക്നീഷ്യനായി ജോലി ലഭിച്ച റിജോ നൈജീരിയയിലെത്തിയത്.
എല്‍ദോസിന്റെയും എലിസബത്തിന്റെയും മകനാണ് റിജോ. റിന്‍സിയാണ് സഹോദരി. ഇന്നലെയാണ് നൈജീരിയയിലെ വാണിജ്യനഗരം ലഗോസില്‍ വിമാനം തകര്‍ന്നു വീണത്. ലഗോസില്‍ നിന്നു തലസ്ഥാനമായ അബുജയിലേക്കു പുറപ്പെട്ട വിമാനത്തിന് ഇഫാക്കോ മേഖലയില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തില്‍ 147 യാത്രക്കാരും ആറു ജീവനക്കാരും അടക്കം 153 പേര് മരിച്ചു.
വിമാനത്താവളത്തില്‍ നിന്നു പറന്നുയരവേ സമീപത്തെ ബഹുനില മന്ദിരത്തില്‍ ഇടിച്ചു തീപിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: