കൊച്ചി: ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലുളള വികസന വാര്‍ത്തകള്‍ കണ്ടെത്തി മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വികസന വാര്‍ത്താ സംയോജന ശ്യംഖലയെന്ന പദ്ധതി പബ്ലിക് റിലേഷന്‍സ് വകുപ്പ് ആരംഭിക്കുന്നു. ഗ്രാമ വാര്‍ത്തകള്‍, ഫോട്ടോ, വീഡിയോ എന്നിവ സാധാരണ പത്രക്കുറിപ്പുകള്ക്കൊപ്പം നല്‍കാനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് പുതുതായി ആരംഭിക്കുന്ന പ്രത്യേക ന്യൂസ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യാനും അതുവഴി മാധ്യമങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കു ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
മേഖലാ ഡപ്യൂട്ടി ഡയറക്ടാര് ഓഫീസുകളുളള കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ പദ്ധതി തുടങ്ങുന്നത്. വികസന വാര്‍ത്താ സംയോജന ശ്യംഖല പദ്ധതി പ്രകാരം എല്ലാ ബ്ലോക്ക് പഞ്ചായത്തിലും കരാര്‍ വ്യവസ്ഥയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരെ നിയമിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ന്യൂസ് പോര്‍ട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും ന്യൂദല്‍ഹി കേരള ഹൗസിലും ഡയറക്ട്രേറ്റ് പ്രസ് റിലീസ് വിഭാഗത്തിലും വെബ് എഡിറ്റര്‍മാരെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുളള യോഗ്യത ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം/ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി.ഡിപ്ലോമയും. പ്രതിഫലം പ്രതിമാസം 5000 രൂപ. ഒരു മാസം കുറഞ്ഞത് 10 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. ഇതിനു പുറമെ ഫയല്‍ ചെയ്യുന്ന ഒരു വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിന് 500 രൂപ നിരക്കില്‍ പ്രതിമാസം 10 സ്റ്റോറികള്‍ അധികമായി നല്‍കാം. ഇത്തരത്തില്‍ ഒരു ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് ഒരു മാസം 10,000 രൂപ വരെ ലഭിക്കും. മലയാളം ഡി.ടി.പി അഭികാമ്യം.
ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലെ വികസന വാര്‍ത്തകള്‍, ഫോട്ടോ, വീഡിയോ എന്നിവ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ന്യൂസ് പോര്‍ട്ടലിനായി ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫയല്‍ ചെയ്യുന്നതിനും കൂടാതെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഏല്‍പ്പിക്കുന്ന പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിനു ലഭിക്കും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് പോര്‍ട്ടലിനായി നിയമിക്കുന്ന വെബ് എഡിറ്റര്‍മാരുടെ യോഗ്യത ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും മലയാളം കമ്പ്യൂട്ടിങ്ങും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രതിഫലം 15,000 രൂപ.
അപേക്ഷകള്‍ അതത് മേഖലാ ഡപ്യൂട്ടി ഡയറക്ട്രേറ്റുകളില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15. വിശദവിവരം ംംം.ുൃറ.സലൃമഹമ.ഴീ്.ശി വെബ് സൈറ്റില്‍ ലഭിക്കും.
നിയമനത്തിനു മുമ്പായി എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും. ഒരു സാമ്പത്തിക വര്‍ഷത്തേക്കുളള കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന കരാറില്‍ ഒപ്പു വയ്ക്കണം.
ഹര്‍ജികളും അപേക്ഷകളും
തയ്യാറാക്കാന്‍ കുടുംബശ്രീ
കൊച്ചി: സിവില്‍ സ്റ്റേഷനില്‍ കളക്ടറേറ്റിലേക്കും വിവിധ വകുപ്പുകളിലേക്കുമുള്ള പരാതികളും അപേക്ഷകളും നല്കാനെത്തുന്നവരെ സഹായിക്കാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. സിവില്‍ സ്റ്റേഷനിലെത്തുന്ന സാധാരണക്കാരെ എഴുത്തുകാര്‍ ചൂഷണം ചെയ്യുന്നെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് കുടുംബശ്രീയെ ഔദ്യോഗികമായി ചുമതലപ്പെടുത്താന്‍ തീരുമാനിച്ചത്.
കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കളക്ടറേറ്റിലെ താഴത്തെ നിലയില്‍ ഇതിനായി സ്ഥലം നല്‍കും. വിവിധ അപേക്ഷാഫോറങ്ങളും മറ്റും ഇവര്‍ക്ക് നല്‍കും. വികലാംഗര്‍, വിധവകള്‍, ദുര്‍ബല വിഭാഗക്കാര്‍ എന്നിവരെ നിയമിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കുടുംബശ്രീ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. ഹര്‍ജികളും പരാതികളും തയാറാക്കുന്നതിന് നിശ്ചിത ഫീസ് ഈടാക്കും. ക്ഷീരവികസന വകുപ്പിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള കൗണ്ടര്‍ സിവില്‍ സ്റ്റേഷനില്‍ സ്ഥാപിക്കാനും ആലോചനയുണ്ട്. ഇതിന്റെ ചുമതലയും കുടുംബശ്രീക്ക് നല്‍കും.
കോതമംഗലം പോളിടെക്നിക്കിലേക്ക് അപേക്ഷ ക്ഷണിച്ചു
കോതമംഗലം: കോതമംഗലം സര്‍ക്കാര്‍ പോളിടെക്നിക്കിലേക്ക് താഴെ കൊടുത്തിട്ടുള്ള ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ഗസ്റ്റ് ലക്ചറര്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ (ഒഴിവുകള്‍-2) യോഗ്യത-ബി ടെക് 60 ശതമാനത്തിന് മുകളില്‍, ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ (ഒഴിവുകള്‍-1) യോഗ്യത-ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഗസ്റ്റ് ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഒഴിവ്-1) യോഗ്യത: ഐടിഐ ഡിപ്ലോമ, ഗസ്റ്റ് ട്രേഡ്സ്മാന് (ഒഴിവ് -1) യോഗ്യത ഐടിഐ ഡിപ്ലോമ, ഗസ്റ്റ് ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ്, യോഗ്യത ബിടെക് 60 ശതമാനത്തിന് മുകളില്‍ (ഒഴിവ്-1).
മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ നാലിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം
ഫെസ്റ്റിവല്‍: ഡെലിഗേറ്റ് പാസ് ഏഴുവരെ കിട്ടും
കൊച്ചി: ജൂണ്‍ എട്ടു മുതല്‍ 12 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് പാസ്സുകള്‍ വിതരണം ചെയ്തു തുടങ്ങി. ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്നും ജൂണ്‍ ഏഴു വരെ പാസുകള്‍ ലഭിക്കും. മാധ്യമ പ്രതിനിധികള്‍ക്കുള്ള പാസുകളും ഇവിടെ ലഭ്യമാണ്. ഡെലിഗേറ്റ് പാസിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ംംം.ശളളസ.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2310323 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: