കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ വിവിധ കടകളില്‍നിന്നായി അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, പാന്‍പരാഗ്, ഗുഡ്ക, രജനീഗന്ധ് തുടങ്ങിയവയുടെ വന്‍ശേഖരമാണ് പോലീസ് പിടിച്ചെടുത്തത്.
മാര്‍ക്കറ്റിനുള്ളിലെ പുകയില മൊത്തവ്യാപാര സ്ഥാപനങ്ങളിലെ ഗോഡൗണുകളില്‍നിന്നുമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. വ്യാപാരികളായ മാത്രപറമ്പില് സുമാച്ചന്, കാക്കനാട് കളപ്പുരയ്ക്കല്‍ ഇബ്രാഹിം, കെ.എം. അബ്ദുള്‍ റഹിം എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: