വാഷിങ്ങ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ അമേരിക്കാന്‍ ചാര സംഘടനയായ സി ഐ എ യെ സഹായിച്ച പാക്ക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ മോചിപ്പിക്കാന്‍ തയ്യാറാക്കാത്ത പക്ഷം പാക്കിസ്ഥാന് നല്‍കിവരുന്ന സാമ്പത്തിക സഹായം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് യുഎസ് സെനറ്റ് അംഗങ്ങള്‍ ബരാക്ക് ഒബാമയോട് ആവശ്യപ്പെട്ടു. അഫ്രീദിയെ ജയിലില്‍ നിന്നും വിട്ടയക്കുന്നത് വരെപാക്കിസ്ഥാനുള്ളധനസഹായം നിര്‍ത്തിവയ്ക്കണമെന്ന് റാന്റ് പോളും ഡാനാ റോഹാബച്ചറും ഒബാമയോട് കത്തില്‍ ആവശ്യപ്പെട്ടു.പാക്കിസ്ഥാന് നല്‍കിവരുന്ന ധനസഹായം വെട്ടിക്കുറച്ചില്ലെങ്കില്‍ അതിനെതിരെ യുഎസ് കോണ്‍ഗ്രസില്‍ നിയമം കൊണ്ടുവരുമെന്നും സെനറ്റ് അംഗങ്ങള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് താമസിച്ചിരുന്ന അബോട്ടാബാദിലെ വസതിയുടെ സമീപത്തു നിന്ന് ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ചതിന് ഡോക്ടറെ അഭിനന്ദിക്കേണ്ടതിനു പകരം രാജ്യദ്രോഹക്കുറ്റം ചുമത്തി 33 വര്‍ഷം തടവിന് വിധിക്കുകയാണ് പാക്ക് സര്‍ക്കാര്‍ ചെയ്തതെന്നും കത്തില്‍ പറയുന്നു.ഡോക്ടര്‍ക്ക് 33 വര്‍ഷത്തെ തടവിന് വിധിച്ച സംഭവത്തെ യുഎസ് സെനറ്റ് അംഗങ്ങള്‍ ശക്തമായി അപലപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് രണ്ടിനാണ് ഒസാമയെ യുഎസ് സൈന്യം വധിച്ചത്.ഇതേതുടര്‍ന്ന് അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു.അഫ്ഗാനിലെ നാറ്റോപാത തുറക്കുന്നത് സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഇതുവരെ സമവായമായിട്ടില്ല.ഷിക്കാഗോയിലെ നാറ്റോ ഉച്ചകോടിയിലും ഇതു സംബന്ധിച്ച് തീരുമാനമായിരുന്നില്ല.ഇതിനിടയിലാണ് പാക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നിലപാട് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: