സിംഗപ്പൂര്‍: ചൈന സൈനികശേഷി വര്‍ദ്ധിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി. എന്നാല്‍ ബെയ്ജിംഗില്‍ നിന്ന് ഇന്ത്യ ഭീഷണി നേരിടുന്നു എന്നല്ല ഇതുകൊണ്ടര്ത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സേനയെ ശക്തമാക്കാന്‍ 106 ബില്യന്‍ ഡോളറാണ് ചൈന ഈ വര്‍ഷം ചെലവഴിച്ചത്്. പ്രതിരോധമേഖലയിലാണ് ചൈന കൂടുതല്‍ ശക്തമാകുന്നതെന്നും ആന്റണി പറഞ്ഞു. സിംഗപ്പൂരില്‍ നടക്കുന്ന സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി. സൈനികനീക്കത്തെ ഇന്ത്യ പേടിക്കുന്നില്ല. എന്നാല്‍ രാജ്യതാത്പര്യം സംരക്ഷിക്കാന്‍ ഇന്ത്യ പ്രബലമാകണമെന്നും അതിര്‍ത്തിയില്‍ സുരക്ഷാസംവിധാനം കൂടുതല്‍ ശക്തമാക്കണമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
സൈനികതലത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. എന്നാല്‍ ചൈനയുടെ പ്രതിരോധമേഖലയിലെ സുതാര്യമല്ലാത്ത ചില നീക്കങ്ങളില്‍ അയല്‍ രാജ്യമായ ജപ്പാനും ആശങ്കയുള്ളതായി പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: