ഹോങ്കോംഗ്: അമേരിക്കയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥന് അറസ്റ്റിലെന്ന് സൂചന. ചൈനീസ് സുരക്ഷാമന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വര്‍ഷങ്ങളായി അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്ക് രഹസ്യമായി വിവരങ്ങള്‍ നല്കി വരികയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
മാസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം പിടിക്കപ്പെട്ടെങ്കിലും ഇക്കാര്യം ചൈന വളരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നെന്നാണ് അറിയുന്നത്. അറസ്റ്റിലായ ഉദ്യോഗസ്ഥന് നന്നായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നെന്നും ഇദ്ദേഹം അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ സ്വീകരിച്ചതായും ചില വാര്‍ത്താകേന്ദ്രങ്ങള്‍ അറിയിച്ചു.
എന്നാല്‍ ഏത് രീതിയിലുള്ള വിവരങ്ങളാണ് ഇയാള്‍ അമേരിക്കക്ക് കൈമാറിയെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. സുരക്ഷാമന്ത്രാലയത്തിലെ ഒരു ഉപമന്ത്രിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അറസ്റ്റിലായതെന്നറിയുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെയോ മന്ത്രിയുടെയോ പേര് വെളിപ്പെടുത്താന്‍ വാര്‍ത്താകേന്ദ്രങ്ങള്‍ തയ്യാറായില്ല. അതേസമയം, ചൈനീസ് വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം തത്ക്കാലം വഷളക്കാന്‍ ഉദ്ദേശമില്ലാത്തതു കൊണ്ട് ചൈന മനപൂര്‍വ്വം മൗനമവലംബിക്കുകയാണെന്നാണ് കരുതുന്നത്. എന്നാല്‍ രാജ്യസുരക്ഷയില്‍ ചൈനയ്ക്ക് പറ്റിയ ഏറ്റവും വലിയ വീഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: