ബാങ്കോക്ക്: മ്യാന്മറിലെ സൈനിക ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര സമൂഹം അവിശ്വാസം രേഖപ്പെടുത്തണമെന്ന് മ്യാന്മറിലെ പ്രതിപക്ഷനേതാവും ജനാധിപത്യ പ്രക്ഷോഭകയുമായ ആങ്ങ് സാന്‍ സൂകി. മുമ്പ് മ്യാന്മറിലെ പ്രശ്നത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൂകി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിദേശത്ത് വച്ച് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് ഇതാദ്യമായാണ്. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ ബാങ്കോക്കില്‍ എത്തിയ സൂകിയെ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ഈ നൂറ്റാണ്ടിലെ അസാധാരണ വ്യക്തിത്വത്തിന് ഉദാഹരണമാണ് സൂകിയെന്ന് ഫോറത്തിന്റെ സ്ഥാപകന്‍ ക്ലസ് സ്ക്വാബ് വ്യക്തമാക്കി.
മ്യാന്മറില് ഇപ്പോഴും രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്. മ്യാന്മറിലെ യുവജനങ്ങള്‍ക്കിടയില്‍ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അതിലൂടെ ജനങ്ങള്‍ രാഷ്ട്രീയ സ്വാശ്രയത്വം ആര്ജിക്കുന്നതിനിടയാക്കുമെന്നും ആങ്ങ് സാന്‍ സൂകി തന്റെ പത്ത് മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: