ന്യൂദല്‍ഹി: ജനറല്‍ വി.കെ സിംഗ് കരസേനാ മേധാവി സ്ഥാനത്ത് നിന്നും വിരമിച്ചു. പുതിയ മേധാവി ജനറല്‍ ബിക്രം സിംഗിന് വി.കെ സിംഗ് ചുമതല കൈമാറി. സേനയില്‍ സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് വി.കെ സിംഗ് പറഞ്ഞു.
അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സൗത്ത് ബ്ലോക്കിലെത്തിയ ജനറല്‍ വി.കെ സിംഗ് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. പുതിയ മേധാവി ജനറല്‍ ബിക്രം സിംഗിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പിന്നീട് മാധ്യമങ്ങളോട് വി.കെ സിംഗ് പറഞ്ഞു. ചില പരാതികളെക്കുറിച്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണം തുടങ്ങിയിട്ടില്ല.
സേനയിലെ കുറവുകള്‍ നികത്താനുള്ള ശ്രമത്തില്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ പിന്തുണ കിട്ടിയിട്ടുണ്ട്. സേനയില്‍ താന്‍ കൊണ്ടുവരാന്‍ ശ്രമിച്ച മൂല്യങ്ങള്‍ എല്ലാവരും നിലനിര്‍ത്തുമെന്ന വിശ്വാസമുണ്ടെന്നും ജനറല്‍ വി.കെ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: