കായംകുളം: കായംകുളത്ത് യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി വിശ്വരാജന്(22) കുറ്റക്കാരനാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും.
മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. 2011 ഒക്ടോബര്‍ 24നാണ് ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന കൊയ്പ്പള്ളി കാരാഴ്മ ആര്.കെ.നിവാസില്‍ സ്മിതയെ (34) കേസിലെ പ്രതി ഓച്ചിറ വയനകം സന്തോഷ് ഭവനില്‍ വിശ്വരാജ് (22) മാനഭംഗപ്പെടുത്തുകയും പാടത്തെ വെള്ളത്തില്‍ തള്ളിയിടുകയും ചെയ്യുകയായിരുന്നു.
സ്മിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകവെ മരിക്കുകയായിരുന്നു. അഡിഷണല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെ. ബദറുദീനാണു കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: