ദമാസ്കസ്: യു.എന്‍ അറബ് സമാധാന ദൂതന് കോഫി അന്നന് സിറിയയില്‍ സന്ദര്‍ശനം നടത്താനിരിക്കെ സിറിയയില്‍ സംഘര്‍ഷം രൂക്ഷമായി. ഇതുവരെ 70 പേര് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ലഡാക്കിയയില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.
ആയിരക്കണക്കിന് വിമതരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഹോംസിലെ പ്രവിശ്യയായ ഹൗളയില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 50പേര് കൊല്ലപ്പെട്ടു. ആലേപ്പൊയില് നടന്ന പ്രതിഷേധപ്രകടനത്തിനെതിരെ അഞ്ച് തവണയാണ് സൈനികര്‍ നിറയൊഴിച്ചത്.
ഇദ്ലിബ് പ്രവിശ്യയിലും പ്രതിഷേധം ശക്തമാണ്. കഴിഞ്ഞയാഴ്ച ഇവിടെ നടന്ന ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ പരിക്കേല്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ് മരണസംഖ്യ കൂടുന്നതിന് ഇടയാക്കിയത്.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെ നടക്കുന്ന ആക്രമണത്തില്‍ 12,600പേരാണ് കൊല്ലപ്പെട്ടത്. യു.എന്‍-അറബ് ലീഗ് മധ്യസ്ഥ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇതുവരെ 1500-ഓളം പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: