വാഷിംങ്ങ്ടണ്: ബിന്‍ലാദനെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടറെ തടവിലാക്കിയ നടപടിക്കെതിരെ അമേരിക്ക പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ചു. ആരോഗ്യപരമായി അവശത അനുഭവിക്കുന്ന ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്റെ നടപടി അടിസ്ഥാനരഹിതമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
യു.എസ്.എമ ബിന്‍ ലാദനെ കണ്ടെത്താന്‍ അമേരിക്കയെ സഹായിക്കുന്ന ആരും പാക്കിസ്ഥാന് സര്‍ക്കാരിന് എതിരല്ലെന്നും മറിച്ച് ഭീകരസംഘടനയായ അല്‍ഖ്വയ്ദയെ എതിര്‍ക്കുന്നവരാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ്ജ് ലിറ്റില്‍ പറഞ്ഞു.
അമേരിക്കന്‍ ചാരസംഘടനയായ സിഐഎ യുടെ നിര്‍ദ്ദേശമനുസരിച്ച് അബോട്ടാബാദില്‍ ഡോ. ഷക്കീല്‍ നടത്തിയ വ്യാജ വാക്സിനേഷന് പരിപാടിയിലൂടെയാണ് യു.എസ്.എമ ബിന്‍ ലാദനെയും കുടുംബാംഗങ്ങളെയും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: