വാഷിംഗ്ടണ്‍: യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പാനെറ്റ ജൂണ്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കും. പെന്റഗണ്‍ ആണ് ലിയോണ്‍ പാനെറ്റെയുടെ സന്ദര്‍ശന വിവരം പുറത്ത് വിട്ടത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായിരിക്കും മുന്‍ തൂക്കം നല്‍കുക.
പ്രതിരോധ സെക്രട്ടറിയായ ശേഷം ആദ്യമായിട്ടാണ് പനേറ്റ ഇന്ത്യയിലെത്തുന്നത്. ഒരാഴ്ച നീണ്ടു നില്ക്കുന്ന ഏഷ്യ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയില്‍ വരുന്നത്. ഇന്ത്യ-യുഎസ് സഹകരണം ശക്തിപ്പെടുത്തുകയാണു സന്ദര്‍ശന ലക്ഷ്യമെന്ന് പെന്റഗണ്‍ അറിയിച്ചു. വിയറ്റ്നാം തലസ്ഥാനം ഹനോയില്‍ നിന്നുമാകും അദ്ദേഹം ന്യൂദല്‍ഹിയില്‍ എത്തുക.
ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: