ടോക്യോ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ടവറായ ടോക്യോ സ്കൈട്രീ ടോക്യോവില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 2009ലാണ് ടവറിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുറന്നുകൊടുത്ത ദിവസം തന്നെ 8000 പേര് ടവര്‍ സന്ദര്‍ശിക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. അതിവേഗ എലിവേറ്ററുകള്‍ ഘടിപ്പിച്ചിട്ടുള്ള ടവറിന്റെ ഉയരം 634 മീറ്ററാണ്. വിനോദ ആകര്‍ഷക കേന്ദ്രമെന്നതിനേക്കാള്‍ ടെലിവിഷന്‍-റേഡിയോ പ്രക്ഷേപണ കേന്ദ്രം എന്നാകും ടവര്‍ അറിയപ്പെടുക. ഏറ്റവും ഉയരമേറിയ ടവറെന്ന ഖ്യാതി ഇതുവരെ ചൈനയിലെ കാന്റണ്‍ ടവറിനായിരുന്നു. 600 മീറ്ററാണ് ആ ടവറിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരമേറിയ അംബര ചുംബിയെന്ന ബഹുമതി ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കാണ്. 828 മീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം. എന്നാല്‍ ഇത് ടവറല്ല.
800 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ 5,80,000 തൊഴിലാളികളാണ് സ്കൈട്രീ ടവറിന്റെ നിര്‍മാണത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: