സിറിയ:സിറിയയില്‍ ഉഗ്രസ്ഫോടനത്തില്‍ ഒന്‍പത് മരണം. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. പ്രമുഖ നഗരമായ ദേര്‍ അല്‍ സോറില്‍ ഒരു സൈനിക ഓഫീസിന് സമീപത്തായി പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകരുകയും വാഹനങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നഗരത്തില്‍ സ്ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ക്കുകയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ ശക്തമായ കലാപം നടക്കുന്നതിനിടയിലാണ് സിറിയയില്‍ അടിയ്ക്കടി ബോംബ് സ്ഫോടനങ്ങള്‍ പതിവാകുന്നത്. കഴിഞ്ഞയാഴ്ച ദമാസ്ക്കസില്‍ നടന്ന ഇരട്ട കാര്‍ബോംബ് സ്ഫോടനങ്ങളില്‍ 55 പേരാണ് കൊല്ലപ്പെട്ടത്. ഈ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഭീകരസംഘടനയായ അല്‍ ഖ്വയ്ദയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: