വാഷിങ്ങ്ടണ്‍:താലീബാന് ഹക്കാനീ ശ്യംഖലയിലെ രണ്ട് ഭീകരര്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതായി ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.ഹക്കാനി നെറ്റ്വര്‍ക്ക് കമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥനായ ബക്ത് ഗുള്‍,താലീബാന് ഫിനാന്‍സര്‍ അബ്ദുള്‍ ബക്ക് ബാരി എന്നിവര്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു അക്രമങ്ങള്‍ക്കും തടയിടുന്നതിനും അന്തര്‍ദേശീയ സാമ്പത്തിക സംവിധാനത്തില്‍ ഉപരോധംഏര്പ്പെടുത്തുത്തുന്നതിനുമാണ് യുഎസിന്റെ ഈ നടപടിയെന്നും ട്രഷറി തലവന്‍ ആദം സുബിന് അറിയിച്ചു.ഈ നടപടിയെത്തുടര്‍ന്ന് യുഎസിലെ ഇവരുടെ എല്ലാ വസ്തു വകകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.2009 മുതല്‍ ഹക്കാനി ശ്യംഖലയിലെ കമ്മ്യുണിക്കേഷന് ഉദ്യോഗസ്ഥനാണ് ബക്ത് ഗുള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: