കോഴിക്കോട്: ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനുള്ള പങ്ക് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സി.പി.എമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറിയെ ഉദ്ദരിച്ചാണെന്ന വി.എസിന്റെ പ്രസ്താവന അദ്ദേഹത്തിന് കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ടാണെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് മനസിലാക്കുന്നതിന് ജ്യോത്സ്യം വച്ചു നോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കുള്ളതു കൊണ്ടാണ് ഘടകകക്ഷി എം.എല്‍.എമാര്‍ ഒഞ്ചിയം സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഇത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും അറിയാമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: