ന്യൂദല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണാഭരണങ്ങളുടെ വില കുറയും. ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഒരു ശതമാനം അധിക എക്സൈസ് തീരുവ പിന്‍വലിക്കുന്നതായി ധനമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് വരെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേകം നികുതി നല്‍കേണ്ടതില്ലെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു. .
ബ്രാന്‍ഡ് ചെയ്യപ്പെട്ടതും അല്ലാത്തതുമായ എല്ലാ സ്വര്‍ണ്ണാഭരണങ്ങളുടെയും നികുതി കുറച്ചിട്ടുണ്ട്. എക്സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സ്വര്‍ണ്ണ വ്യാപാരികള്‍ ധനമന്ത്രിയെ കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. കെട്ടിട വില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒരു ശതമാനം ആദായ നികുതിയും പിന്‍വലിച്ചിട്ടുണ്ട്. കമ്പനികളില്‍ നികുതി വെട്ടിപ്പ് തടയുന്നതിനായി കൊണ്ടു വന്ന നിയമം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ മാത്രമേ നടപ്പാക്കൂവെന്നും പ്രണബ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: