കാസര്‍കോട് : കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെയും ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയും മുസ്ലീം മത തീവ്രവാദികളില്‍ നിന്ന് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും ഏക പരിഹാരം ജാതി, ഭാഷാ ഭിന്നതകള്‍ മാറ്റി വെച്ചുകൊണ്ട് ഹിന്ദു സംഘടിക്കുക മാത്രമാണെന്ന് വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. പ്രവീണ്‍ഭായി തൊഗാഡിയ പറഞ്ഞു. കാസര്‍കോട് ഹിന്ദു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ താളിപ്പടുപ്പ് മൈതാനിയില്‍ നടന്ന ഹിന്ദു ശക്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇവിടെ 12 കോടി വരുന്ന മുസ്ലീങ്ങളും 3 കോടിവരുന്ന ക്രിസ്ത്യാനികളും സംഘടിതരാണ്. അവര്‍ക്ക് സംഘടിത വോട്ട് ബാങ്കുള്ളതിനാല് രാഷ്ട്രീയക്കാര്‍ ഇവരുടെ മുന്നില്‍ വാലാട്ടി നില്ക്കുന്നു. ഹിന്ദുവിന്റെ നികുതി പണം കൊണ്ട് ഇവര്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കുന്നു. ആനുകൂല്യങ്ങള്‍ നല്കാന് ഇവര്‍ പരസ്പരം മത്സരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 3000 രൂപ വീതം നല്കുമ്പോള് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 15,000 രൂപയാണ് നല്‍കുന്നത്. കേന്ദ്രസര്‍ക്കാരാകട്ടെ സച്ചാര്‍ കമ്മീഷന് ശുപാര്‍ശയുടെ പേരില്‍ സ്കോളര്‍ഷിപ്പുകള്‍ മാത്രമല്ല ഒബിസി, എസ്സി, എസ്ടി, തുടങ്ങിയ ഹിന്ദു വിഭാഗങ്ങള്‍ക്കുള്ള സംവരണാനുകൂല്യങ്ങള്‍ പോലും വെട്ടിക്കുറച്ച് മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്കുകയാണുണ്ടായത്.
കേരളത്തില്‍ കോഴിക്കോട് മാറാട് എട്ട് ഹിന്ദുക്കളെ വെട്ടി നുറുക്കിയിട്ടും അന്നത്തെ സര്‍ക്കാര്‍ ആദ്യം കേസെടുക്കാന്‍ പോലും തയ്യാറായില്ല എന്ന് ഓര്‍ക്കണം. നിയമങ്ങളും നിയന്ത്രണങ്ങളും ഹിന്ദുക്കള്‍ക്ക് മാത്രമാണ് ബാധകമാക്കുന്നതെന്നതിന്റെ എത്രയോ ഉദാഹരണങ്ങളുണ്ട്. ഇതെല്ലാം തികഞ്ഞ വിവേചനമാണെങ്കിലും ഇതിന് കാരണം ഹിന്ദുവിന് സംഘടിത വോട്ട് ബാങ്കില്ലാ എന്നതുമാത്രമാണ്.ഇന്ന് കോണ്‍ഗ്രസ് കാരനായ ഹിന്ദുവും മാര്‍ക്സിസ്റ്റുകാരനായ ഹിന്ദുവും ഒരു കാര്യം ചിന്തിക്കുന്നത് നല്ലതാണ്. മുസ്ലിം ഭൂരിപക്ഷമായികഴിഞ്ഞാല് പിന്നെ ഇവര്‍ക്കൊന്നും ഒരു പരിഗണനയും കിട്ടില്ല എന്നതിന് ഉദാഹരണമാണ് കാശ്മീര്‍. അവിടെ 30ശതമാനം മാത്രമാണ് ഹിന്ദുക്കള്‍ ബാക്കിയുള്ളത്. കോണ്‍ഗ്രസ് ഹിന്ദുവിനും മാര്‍ക്സിസ്റ്റു ഹിന്ദുവിനും മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് ഒരു സ്ഥാനവും ഇല്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഹിന്ദു സംഘടിക്കുകയും ഹിന്ദു വോട്ട് ബാങ്ക് ഉണ്ടാക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
ശിവഗിരിമഠത്തിലെ സ്വാമി പ്രേമാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഉഡുപ്പി പേജാവര്‍ അധോക്ഷജ മഠം സ്വാമി വിശ്വേശ തീര്‍ത്ഥ, മാനില മോഹന്‍ദാസ് സ്വാമികള്‍, ഒടിയൂര്‍ ഗുരുദേവാശ്രമം ഗുരുദേവാനന്ദ സ്വാമികള്‍, ബദിയഡുക്ക ആജ്ഞനേയ സ്വാമികള്‍, എന്നിവര്‍ അനുഗ്രഹ ഭാഷണം നടത്തി. കര്‍ണ്ണാടക ഹിന്ദു ജാഗരണ്‍ വേദിക സെക്രട്ടറി എം.വി. പുരാണിക് വിവിധ സമുദായ സംഘടന നേതാക്കള്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു. ഹിന്ദു ഐക്യ വേദി സംസ്ഥാന വൈസ് പ്രസിഡണ്ടും ഹിന്ദു സംരക്ഷണ സമിതി കണ്‍വീനറുമായ കുണ്ടാര്‍ രവീശതന്ത്രികള് ആമുഖ ഭാഷണം നടത്തി. ടി.കെ. അച്ചുതന് സ്വാഗതവും, ജി.കെ. ഷെട്ടി നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് മുമ്പ് നുള്ളിപ്പാടി അയ്യപ്പക്ഷേത്രം, അടുക്കത്ത് ബയല് സുബ്രഹ്മണ്യമന്ദിര്, മല്ലികാര്‍ജ്ജുനക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ പ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: