കോഴിക്കോട്: എസ്.ഡി.പി.ഐ, എന്‍.ഡി.എഫ്, സിമി, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ക്ക് തീവ്രവാദ സ്വഭാവമുണ്ടെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ഇവര്‍ മറ്റ് ചില പാര്‍ട്ടികളില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നു. ഇത് ആ പാര്‍ട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നും ആര്യാടന് പറഞ്ഞു. വൈദ്യുതി നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ആര്യാടന് കോഴിക്കോട്ട് വ്യക്തമാക്കി.
റെഗുലേറ്ററി കമ്മിഷന്റെ ഹിയറിങ്ങിന് ശേഷം വൈദ്യുതി ചാര്‍ജ്ജ് കൂടണമോ വേണ്ടയോ എന്ന് തിരുമാനിക്കുകയാണ് സാധാരണ പതിവ്. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. വൈദ്യുതി നിരക്ക് കൂട്ടണമെന്ന് റെഗുലേറ്ററി കമ്മിഷന് പല പ്രാവശ്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും ആര്യാടന് പറഞ്ഞു.
താന്‍ അച്ചടക്കമുളള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. എന്നാല്‍ തനിക്കെതിരെ ആരെങ്കിലും വെടിയുതിര്‍ത്താല്‍ തിരിച്ചു വെടിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് താന്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: