കാസര്‍കോട് : കോളിളക്കം സൃഷ് ടിച്ച ദേവലോകം ഇരട്ടക്കൊലക്കേസില്‍ 19വര്‍ഷത്തിനു ശേഷം അറസ്റ്റിലായ പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ എല്ലാവരും തിരിച്ചറിഞ്ഞു. കാസര്‍കോട് സബ് ജയിലില്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്), സോമണ്റ്റെ സാന്നിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ നാലു സാക്ഷികളാണ് ഇരട്ടക്കൊലയാളിയായ കര്‍ണ്ണാടക, സാഗര്ജന്നത്ത് ഗല്ലിയിലെ ഇമാംഹുസൈനെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട പെര്‍ള, ദേവലോകത്തെ ശ്രീകൃഷ്ണഭട്ട് – ശ്രീമതി ദമ്പതികളുടെ മകന് മുരളീകൃഷ്ണഭട്ട്, അയല്‍ക്കാരായ സുരേഷ് കാന, രവി കാന, കൊലയാളിയായ പെര്‍ളയില്‍ എത്തിച്ച പുത്തൂറ്‍, വിട്ലയിലെ അംബാസഡര്‍ കാര്‍ ഡ്രൈവര്‍ മുഹമ്മദ് എന്നിവരാണ് കൊലയാളിയെ തിരിച്ചറിഞ്ഞത്. പ്രതിയെ വ്യത്യസ്ത വേഷത്തിലുള്ള 12 അപരന്മാര്ക്കൊപ്പം നിര്‍ത്തിയ ശേഷമാണ് സാക്ഷികളെ ജയിലിനു അകത്ത് എത്തിച്ചത്. എന്നാല്‍ നാലു സാക്ഷികളും മൂന്നു തവണ നടത്തിയ വ്യത്യസ്ത പരിശോധനകളിലും പ്രതിയെ തിരിച്ചറിയുകയായിരുന്നു. പ്രതിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞതോടെയാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനു ക്രൈംബ്രാഞ്ച് കാസര്‍കോട് ഫസ്റ്റ് ക്ളാസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വിട്ടുകിട്ടുമെന്നു പ്രതീക്ഷിക്കുന്നതായി അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: