കോട്ടയം: കെഎസ്ആര്‍ടിസി ബസിലെ യാത്രയ്ക്കിടെ വസ്ത്രത്തില്‍ അഴുക്കുപുരണ്ട ചാനല്‍ അവതാരികയ്ക്ക് എറ്റിഒ നഷ്ടപരിഹാരം നല്കി. വസ്ത്രത്തില്‍ അഴുക്കുപുരണ്ടതിന് കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതിനേ തുടര്‍ന്ന് ബസ് സ്റ്റാണ്റ്റില്‍ സംഘര്‍ഷമുണ്ടായി. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം തൊഴിലാളികള്‍ അസഭ്യം പറയുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ എ സി വി ക്യാമറാമാന് അനില്‍ ആലുവ, കേരളകൗമുദി ഫോട്ടോഗ്രാഫര്‍ ശ്രീകുമാര്‍ ആലപ്ര എന്നിവരെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചുതള്ളിയത്. തൊഴിലാളികളുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരുമണിക്കൂറിലധികം യാത്രക്കാര്‍ ബസ് സ്റ്റാന്‍ഡില്‍ കുടുങ്ങി. തൊഴിലാളികള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ൧൨ മണിയോടെയാണ് കോട്ടയം കെ എസ് ആര് ടി സി സ്റ്റാന്‍ഡില്‍ സംഭവം നടന്നത്. സ്വകാര്യ ചാനല്‍ അവതാരികയായ തൃശൂറ് സ്വദേശിനി മിനി അഗസ്റ്റിന് ഇന്നലെ രാവിലെ ൮.൩൦ ഓടെ തൃശൂരില്‍ നിന്നും കോട്ടയത്തിനുള്ള ആര്. ആര് ൨൧൪ ബസില്‍ കയറി. മൂവാറ്റുപുഴയില്‍ എത്തിയപ്പോള്‍ കുടിവെള്ളം വാങ്ങാനായി സീറ്റില്‍ നിന്നും ഇറങ്ങിയപ്പോഴാണ് ധരിച്ചിരുന്ന തണ്റ്റെ വെള്ള വസ്ത്രത്തില്‍ അഴുക്ക് പുരണ്ട് ശ്രദ്ധയില്‍പെട്ടത്. അഴുക്ക് ശ്രദ്ധയില്‍പെട്ട ഉടന്‍ ബസ് ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ കോട്ടയം എത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാമെന്ന് ഇവര്‍ മറുപടി നല്കി. ൧൧.൪൫ ഓടെ കോട്ടയത്ത് എത്തിയ ബസ് ഗ്യാരേജില്‍ കയറ്റിയിട്ടശേഷം ഡ്രൈവറും കണ്ടക്ടറും സ്ഥലം വിട്ടു. ഇതെ തുടര്‍ന്ന് യുവതി തണ്റ്റെ പരാതി സ്റ്റേഷന്‍മാസ്റ്ററെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം പറയാന്‍ കഴിയില്ലെന്നും ഡിറ്റിഒയുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനും നിര്‍ദേശിച്ചു. ഇതുപ്രകാരം യുവതി ഡിറ്റിഒയുടെ പക്കല്‍ തണ്റ്റെ പരാതി അറിയിച്ചു. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണെന്നും അഴുക്ക് പുര വസ്ത്രം ധരിച്ചുപോകാന്‍ കഴിയില്ലെന്നും പുതിയ വസ്ത്രം വാങ്ങാനുള്ള നഷ്ടപരിഹാരം കെഎസ്ആര്‍ടിസി നല്‍കണമെന്നും യുവതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഡിറ്റിഒ തനിക്ക് ഇക്കാര്യത്തില്‍ നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്നും യുവതിയുടെ പരാതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ യുവതി നഷ്ടപരിഹാരം ലഭിക്കണമെന്ന വാശിയില്‍ നിലപാട് എടുത്തതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഇതോടെ സംഭവമറിഞ്ഞ എടിഒ സ്ഥലത്തെത്തി മാനുഷിക പരിഗണന വെച്ച് ൫൦൦ രൂപ അദ്ദേഹത്തിണ്റ്റെ പക്കല്‍ നിന്നും പുതിയ വസ്ത്രം വാങ്ങുന്നതിനായി നല്കി. ഈസമയം ഫോട്ടോയും വീഡിയോ ദൃശ്യങ്ങള്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ കോട്ടയം ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചുതള്ളുകയും ക്യാമറകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം വാക്കേറ്റത്തില്‍ എത്തിയതോടെ പോലീസ് ഇരുകൂട്ടരെയും വിളിച്ച് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു. ഈസമയം പുറത്തുനിന്ന യൂണിയന് ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകര്‍ ഡി റ്റി ഒയെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് ബഹളമുണ്ടാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്നാലെ അസഭ്യവര്‍ഷങ്ങളുമായി തൊഴിലാളികള്‍ എത്തിയതോടെ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ് പരിസരം സംഘര്‍ഷഭരിതമായി. ഇതോടെ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് കൂടുതല്‍ തൊഴിലാളികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടത്തു. തൊഴിലാളികളുടെ നേതൃത്വത്തില്‍ ടി ബി റോഡില്‍ ഉപരോധിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന വെസ്റ്റ് പോലീസ് നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം എ ആര് ക്യാമ്പില്‍ നിന്നും കൂടുതല്‍ സേനാംഗങ്ങളെ സ്ഥലത്തെത്തിച്ചു. പ്രകടനം നടത്തിയവരോട് പ്രശ്നം പരിഹരിച്ചതാണെന്നും പിരിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം ലാത്തിചാര്‍ജ് ചെയ്യ്വരുമെന്നും പോലീസ് അറിയിച്ചതോടെ കെ എസ് ആര് ടി സി തൊഴിലാളികള്‍ സമരത്തില്‍ നിന്നും പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: