എരുമേലി: കോടികള്‍ ചെലവഴിച്ച് നടത്തുന്ന ഹെവിമെയിണ്റ്റനന്‍സ് പണികളില്‍ ശബരിമല പാതകളുടെ വളവുകള്‍ നിവര്ത്താതിരിക്കുന്നത് വാന്‍ അപകടത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക. കരിങ്കല്ലുംമൂഴി മുതല്‍ കണമല ജംഗ്ഷന് വരെയാണ് ഉന്നതനിലവാരത്തിലെന്ന പേരില്‍ ടാറിംഗ് ജോലികല്‍ നടന്നുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ കയറ്റവും ഇറക്കവും വളവുകളും തിരിവുകളും റോഡ് ടാറിംഗിലെ അപാകതയുമാണ് ശബരിമല പാതയില്‍ അപകടം കൂടാന്‍ കാരണം. കണമലയിലെ അപകടം ഒഴിവാക്കാനായി ഉന്നതാധികാരികളുടെ നിര്‍ദ്ദേശാനുസരണം ഹെവിമെയിണ്റ്റനന്‍സ് പണികള്‍ തുടങ്ങിയെങ്കിലും പുതിയ റോഡ് നിര്‍മാണത്തിലെ അപാകതയാണ് വീണ്ടും ഭയാശങ്കയിലാക്കിയിരിക്കുന്നത്. റോഡിലെ വളവുകള്‍ നേരെയാക്കാവുന്ന പല സ്ഥലത്തും പഴയ ടാറിംഗുപോലെ പുതിയ ടാറിംഗ് നടത്തിപ്പോകുകയാണ്. വീതി കൂട്ടി ടാറിംഗ് നടത്തിയ പലസ്ഥലത്തും റോഡരികില്‍ വാന്‍ ഗര്‍ത്തങ്ങളും ഉണ്ടായിക്കഴിഞ്ഞു. ചെളി വാരി ലോറിയില്‍ കൊണ്ടുപോകുന്ന ജോലി കഴിഞ്ഞ ഒരാഴ്ചയായി ടാറിംഗ് ജോലിക്കാര്‍ തന്നെ ചെയ്തുകൊണ്ടിരിക്കുകയാണ്. ശബരിമല പാതയുടെ പുതിയ ടാറിംഗിലെ രീതിയനുസരിച്ച് വാഹനങ്ങള്‍ക്ക് അമിതവേഗത ഉണ്ടാകുന്ന സാഹചര്യത്തില്‍ റോഡിലെ വളവുകള്‍ മരണക്കെണിയാവുമെന്നതില് സംശയമില്ല. റോഡിണ്റ്റെ ഉയരം കുറക്കാതെയാണ് ടാറിംഗ് നടത്തിയിരിക്കുന്നത്. റോഡ് സംരക്ഷിക്കുന്നതിനുള്ള ഓടകളോ, മറ്റു സംവിധാനങ്ങളോ ഒന്നുമില്ല. കണമല അട്ടിവളവിന് മുകളിലായി റോഡിലേക്ക് തള്ളിനില്ക്കുന്ന പാറക്കെട്ട് പൊട്ടിക്കാതെയാണ് ടാറിംഗ് നടത്തിയിരിക്കുന്നത്. പാറ പൊട്ടിച്ച് റോഡിന് വീതി കൂട്ടാനുള്ള അധികൃതരുടെ ശ്രമം പരാജയപ്പെട്ടതാണ് പ്രധാന കാരണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികളോ സര്‍ക്കാരോ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കരിങ്കല്ലുംമൂഴിയിലെ ഏറ്റവും അപകടം നിറഞ്ഞ കയറ്റം പോലും ഒന്നുംചെയ്യാനാകാതെ അധികൃതര്‍ നട്ടം തിരിയുകയാണ്. കയറ്റം കുറച്ച് റോഡിന് വീതി കൂട്ടി ടാറിംഗ് നടത്താനായിരുന്നു ആദ്യത്ത തീരുമാനമെങ്കിലും ഇപ്പോള്‍ പദ്ധതി ഉപേക്ഷിക്കുന്നമട്ടിലാണ് പണികള്‍ നടക്കുന്നത്. ശബരിമല സീസണുകളില്‍ മുമ്പ് കണമല മേഖലയിലായിരുന്നു അപകടമെങ്കില്‍ ഇപ്പോള്‍ റോഡില്‍ എവിടെ വേണമെങ്കിലും അപകടങ്ങള്‍ ഉണ്ടാകുമെന്ന് അവസ്ഥയായിരിക്കുകയാണ്. റോഡിണ്റ്റെ പുനഃരുദ്ധാരണ ടാറിംഗില്‍ വളവുകള്‍ നേരെയാക്കുകയെന്ന വളരെ പ്രധാനപ്പെട്ട ജോലി പോലും ചെയ്തിട്ടില്ലായെന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അപകടമേഖലയില്‍ ഒരുക്കിയതിണ്റ്റെ മൂന്നിരട്ടി സംവിധാന സന്നാഹങ്ങള്‍ ഇനിയുള്ള ശബരിമല സീസണില്‍ ഒരുക്കേണ്ടിവരുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: