കാബൂള്‍: ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ താലീബാന് ആക്രമണത്തില്‍ നാറ്റോ സൈനികന് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സൈനികന് ഏതു രാജ്യത്ത് നിന്നുള്ളതാണെന്ന് വ്യക്തമല്ല. നാറ്റോ ഇറക്കിയ പ്രസ്താവനയിലാണ് സൈനികന് കൊല്ലപ്പെട്ടത് എന്ന് അറിയിച്ചിരിക്കുന്നത്.
ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ട നാറ്റോ സൈനികരുടെ എണ്ണം നാലായി. വ്യാഴാഴ്ചയുണ്ടായ സ്ഫോടനത്തില്‍ മൂന്നു നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം അഫ്ഗാനില്‍ കൊല്ലപ്പെട്ട നാറ്റോ സൈനികരുടെ എണ്ണം 130 കവിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: