കണ്ണൂറ്: ബിജെപി നേതാവായിരുന്ന കെ.ജി.മാരാരുടെ ൧൮-ാമത് ചരമവാര്‍ഷികദിനമായ നാളെ പയ്യാമ്പലത്ത് മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കും. പുഷ്പാര്‍ച്ചനക്ക് ശേഷം ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് അദ്ധ്യക്ഷത വഹിക്കും. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.പി.കരുണാകരന് മാസ്റ്റര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, എ.ദാമോദരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ യു.ടി.ജയന്തന്, എ.അശോകന്, പട്ടികജാതി വര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പി.കെ.വേലായുധന്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.പി.സംഗീത, ബിജെപി കണ്ണൂറ് മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് തുടങ്ങിയവര്‍ സംബന്ധിക്കും. മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്ത് തലങ്ങളിലും ജില്ലയില്‍ നൂറിലധികം കേന്ദ്രങ്ങളിലും മാരാര്‍ജി അനുസ്മരണം നടക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: