ഏതു ഉയര്‍ച്ചയും ഒരു വീഴചയോടുകൂടിയേ അവസാനിക്കൂ. ഏത് ആഹ്ലാദപ്രകടനവും ഒരു ശോകവിമുഖതയിലാണു ചെന്നു നില്ക്കുക. ജീവിതത്തില്‍ നേരിടേണ്ട ഈ വൈരുദ്ധ്യങ്ങളെ ആര്‍ക്കും ഒഴിവാക്കാനാവില്ല. സ്നേഹം ഒരു ബന്ധനമാകുകയും വേര്‍പ്പാടിന്റെ വേദനയില്‍ നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യും. സ്നേഹത്തിന്റെയും സ്നേഹഭംഗത്തില് നിന്നുളവാകുന്ന ദു:ഖത്തിന്റെയും നടുവില്‍ കിടന്നു ഞെരിയുകയാണു മനു
ഷ്യര്‍. ഈ അന്ത:ക്ഷോഭത്തില്‍ നിന്നു രക്ഷപ്പെട്ട് ശാന്തി നേടണമെങ്കില്‍ ഈശ്വരവിശ്വാസം ഊട്ടിയൂറപ്പിക്കുകയും ഈശ്വരപാദങ്ങളില്‍ എല്ലാം അര്‍പ്പിക്കുകയും വേണം.
പരധര്‍മ്മം ഭയാവഹം എന്ന ഗീതാവാക്യം എപ്പോഴും ഓര്‍മ്മിക്കേണ്ടതാണ്. സ്വധര്‍മ്മാനുഷ്ഠാനവേളയില്‍ മരണംപോലും ശ്രേയസ്കരമത്രേ. അന്യരുടെ ധര്‍മ്മങ്ങളുടെ പിന്നാലെ പോകുന്നത് എപ്പോഴും ആപത്കരവും സ്വധര്‍മ്മം എന്നത് സ്വം ധര്‍മ്മം എന്ന രണ്ടു വാക്കുകള്‍ ചേര്‍ന്നുണ്ടായ ഒരു സമസ്തപദമാണ്. സ്വം പദത്തിന് താന്‍ അഥവാ ബ്രഹ്മം എന്നര്‍ത്ഥം. ധര്‍മ്മം സത്കര്മ്മാനുഷ്ഠാനമല്ലാതെ മറ്റൊന്നല്ല. അപ്പോള്‍ സ്വധര്‍മ്മമെന്നതു പരബ്രഹ്മസാക്ഷാത്കാരത്തിനുവേണ്ടിയുള്ള പുണ്യ പ്രവര്‍ത്തനം തന്നെ. ഹൃദയത്തില്‍ നിന്നു സ്വാഭാവികമായി പുറത്തുവരുന്നതെന്തോ അതാണു ധര്‍മ്മം. അതു സത്യമാണ്. നിത്യമാണ്. സ്വധര്‍മ്മം. സ്വഭാവം , സ്വേച്ഛ എന്നീ വാക്കുകളിലെ സ്വ എന്ന അംശം ആത്മപര്യായവാചിയാണ്. അപ്പോള്‍ സ്വധര്മ്മത്തിന് ആത്മ ധര്‍മ്മമെന്നും സ്വഭാവത്തിന് ആത്മപ്രകൃതിയെന്നും സേച്ഛയ്ക്ക് ആത്മാവിന്റെ ഇച്ഛയെന്നും അര്‍ത്ഥം കിട്ടുന്നു. സേച്ഛ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. ആത്മ രൂപത്തില്‍ ഉള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഈശ്വരന്റെ ദിവ്യമായ ഇച്ഛയാണ്. അതിനെ പിന്തുടരുകയാണെങ്കില് നമ്മുടെ കണ്മുമ്പില് എല്ലാ നന്മകളും ഉന്മീലിതമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: