ഇസ്ലാമാബാദ്: ഇസ്ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം സംബന്ധിച്ചു പാക്കിസ്ഥാന് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണു ഭോജ എയറിന്റെ ബിഎച്ച് ഒ- 213 വിമാനം അപകടത്തില്‍പ്പെട്ടത്. 11 കുട്ടികള്‍ ഉള്‍പ്പടെ 122 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ എല്ലാവരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. 110 പേരുടെ മൃതദേഹം കണ്ടെത്തി.
കറാച്ചിയില്‍ നിന്ന് ഇസ്ലാമാബാദിലേക്കു പോവുകയായിരുന്ന വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇസ്ലാമാബാദ് ഹൈവേയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി ഹുസൈന് അബാദ് ഗ്രാമത്തിലാണ് തകര്‍ന്നു വീണത്.
2010-ല്‍ കറാച്ചിയില്‍ എയര്‍ബസ് 321 വിമാനം തകര്‍ന്നു 151 യാത്രക്കാര്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: