തിരുവനന്തപുരം: തിരുവനന്തപുരത്തെ കോടതിയില്‍ വ്യാജമുദ്ര പത്രങ്ങള്‍ സമര്‍പ്പിച്ച കേസില്‍ പോലീസ് എഫ്.ഐ.ആര് സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം കോടതിയില്‍ വെണ്ടര്‍ ശ്രീധരന് നായരെ ഒന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചിരിക്കുന്നത്.
ശ്രീധരന് നായരും സഹായിയും ഒളിവിലാണ്. ഇന്നലെയാണ് പണമിടപാടു കേസുകളിലെ ഹര്‍ജിക്കൊപ്പം സമര്‍പ്പിക്കുന്ന ബോണ്ടുകളില്‍ വ്യാജ മുദ്രപത്രങ്ങള്‍ ഹാജരാക്കിയതായി കണ്ടത്. 5000, 2000,1000 രുപയുടെ വ്യാജപത്രങ്ങളാണ് സമര്‍പ്പിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: