മാറാവ്യാധികളെക്കൊണ്ടും പരാജയം കൊണ്ടും ദുഃഖാര്‍ത്തനായി ഭഗവാനെ ഭജിക്കുന്ന ഭക്തനാണ് ആര്ത്തന് ഇവയുടെ ശല്യത്തില്‍ നിന്ന് ഒരാളെ പൂര്‍ണമായും രക്ഷിക്കാന്‍ സര്‍വശക്തനായ ഈശ്വരനേകഴിയൂ. സമ്പത്തിനെയും സ്ഥാനങ്ങളെയും ആഗ്രഹിച്ചുകൊണ്ട് ഭഗവാനെ പൂജിക്കുന്ന ഭക്തന്മാരാണ് അര്‍ത്ഥാര്‍ത്ഥികള്‍.
ഈശ്വര തത്വങ്ങള്‍ അറിയാനുള്ള അതിയായ താല്പര്യത്തോടുകൂടി വേദാന്തവും ഉപനിഷത്തുകളും ഇതിഹാസങ്ങളും പുരാണങ്ങളും പഠിക്കുന്നവരാണ് ജിജ്ഞാസുവായ ഭക്തന്. ഈശ്വര തത്വത്തിന്റെ അര്‍ത്ഥം അറിഞ്ഞ് ആചരിക്കുന്നവരാണിവര്. ഈശ്വരാനുഗ്രഹം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഭഗവാനെ പൂജിക്കുന്നവരാണ് ജ്ഞാനിയായ ഭക്തന്.
ശിവ ഭഗവാനോട് പാര്‍വ്വതീദേവി ചോദിക്കുമ്പോള്‍ ഭഗവാന് ഭക്തിഭാവങ്ങളെ വിവരിക്കുന്നുണ്ട്. ഭാഗവദത്തിലാകട്ടെ ഭക്തപ്രഹ്ലാദനോട് പിതാവായ ഹിരണ്യകശിപു മകനേ നീ ഇന്ന് എന്തെല്ലാം ഗുരുമുഖത്തുനിന്ന് പഠിച്ചു. എന്ന് ചോദിച്ചപ്പോള്‍ ഭക്തനായ പ്രഹ്ലാദന് പിതാവിനോട് വിവരിക്കുന്നതായിട്ടാണ് ഈ ഒന്‍പത് ഭക്തിഭാവങ്ങള്‍ ഭാഗവതത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ദേവാസുര യുദ്ധത്തില്‍ പരാജയപ്പെട്ട ഹിരണ്യകശിപുവിന്റെ ഭാര്യയായ കയാതുവിന്റെ ഗര്‍ഭത്തില്‍ ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴാണ് നാരദമഹര്‍ഷിയില്‍ നിന്നും നാരായണ സ്തുതികളൂടെ ഭക്തപ്രഹ്ലാദന് ഈ വിജ്ഞാനം ലഭിച്ചത്. പൂര്‍ണഗര്‍ഭിണിയായ കയാതുവിനോടാണ് ഈ നാരായണ സൂക്തങ്ങള്‍ നാരദര് ഉപദേശിച്ചതെങ്കിലും കഥകേട്ടുറങ്ങിപ്പോയ കയാതുവിന്റെ ഗര്‍ഭസ്ഥശിശുവായ പ്രഹ്ലാദനാണ് കഥ മൂളിക്കേട്ടുകൊണ്ടിരുന്നത്.
– സുവര്‍ണ്ണന്‍ കള്ളിക്കാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: