Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുടിവെള്ള വിതരണത്തിലെ കൊലച്ചതി

Janmabhumi Online by Janmabhumi Online
Apr 18, 2012, 09:43 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

വേനല്‍ കടുത്തതും വേനല്‍ മഴയുടെ അഭാവത്തിലും മണല്‍മാഫിയാ ചൂഷണത്തിലും ജലസ്രോതസുകള്‍ വറ്റുന്നതു കാരണം കേരളത്തില്‍ ജലക്ഷാമം രൂക്ഷമാകുന്നത്‌ മുതലെടുത്ത്‌ മലിനജല വിതരണം ടാങ്കര്‍-വെള്ള മാഫിയ സജീവമായിരിക്കുകയാണ്‌. മലയാളികളുടെ ശുചിത്വബോധമില്ലായ്മയും ഗൃഹ-കക്കൂസ്‌ മാലിന്യം ജലസ്രോതസുകളില്‍ നിക്ഷേപിക്കുന്നതുംമൂലം കേരളത്തിലെ എല്ലാ ജലസ്രോതസുകളും മലിനീകരിക്കപ്പെട്ടിരിക്കുകയാണ്‌. പൈപ്പുകളിലൂടെയുള്ള ജലലഭ്യതയുടെ അഭാവത്തില്‍ നിത്യോപയോഗത്തിന്‌ കുടിവെള്ള മാഫിയകളുടെ മലിനജലം നിറഞ്ഞ ടാങ്കറുകളെ ആശ്രയിക്കേണ്ടിവരുന്ന മലയാളികള്‍ അതിവേഗം ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തത്തിനും ടൈഫോയിഡ്‌ പോലെയുള്ള സാംക്രമിക രോഗങ്ങള്‍ക്കും അടിമപ്പെടുകയാണ്‌. കേരളത്തിന്റെ ജീവിതവും ആരോഗ്യവും ഈവിധം ഭീഷണി നേരിടുമ്പോഴും ജനസുരക്ഷയ്‌ക്ക്‌ ബാധ്യസ്ഥമായ ഭരണകൂടം ഭരണസുരക്ഷാ വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ ഈ അധികാരം അവര്‍ക്ക്‌ നല്‍കിയ ജനങ്ങളോട്‌ ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണ്‌. ജില്ലയില്‍ പലയിടത്തുനിന്നും മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ഇവരെല്ലാം മലിനജലം ഉപയോഗിച്ചവരാണെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌. ടാങ്കര്‍ലോറിയിലെത്തുന്ന കുടിവെള്ളത്തിലൂടെയാണ്‌ മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ പകരുന്നതെന്ന ആരോപണം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. ജലക്ഷാമം കേരളത്തില്‍ കാസര്‍കോഡ്‌ മുതല്‍ തിരുവനന്തപുരം വരെ അനുഭവപ്പെടുമ്പോള്‍ ഇത്‌ മുതലെടുക്കാന്‍ രംഗത്തിറങ്ങിയ ടാങ്കര്‍ലോബി ശുദ്ധീകരിക്കാത്ത ജലം നദികളില്‍നിന്ന്‌ മാത്രമല്ല ശേഖരിക്കുന്നത്‌. ഉപയോഗശൂന്യമായ കിണറുകളില്‍നിന്നും കുളങ്ങളില്‍നിന്നും ക്വാറികളില്‍നിന്നും ഓടകളിലൂടെ ഒഴുകുന്ന മലിനജലംപോലും ടാങ്കറുകളില്‍ സംഭരിച്ചാണ്‌ വിതരണം നടത്തുന്നത്‌. ഇത്‌ തിരിച്ചറിയുന്ന ജനം ഉപ്പുവെള്ളത്തേക്കാള്‍ ദാഹശമനത്തിന്‌ മലിനജലമല്ലേ ഭേദമെന്ന ചോദ്യമുയര്‍ത്തുമ്പോള്‍ അവര്‍ അനുഭവിക്കുന്ന പരമ ദയനീയാവസ്ഥയാണ്‌ വ്യക്തമാകുന്നത്‌. പെരിയാറില്‍ ഫാക്ടറി രാസമാലിന്യങ്ങള്‍ക്കും കക്കൂസ്‌ മാലിന്യനിക്ഷേപം മൂലമുള്ള കോളിഫോം ബാക്ടീരിയയ്‌ക്കും പുറമെ എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക വിഷവസ്തുക്കള്‍കൂടി അടങ്ങിയിരിക്കുന്നുവെന്നാണ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ഇതൊന്നും പുതിയ വസ്തുതയോ വാര്‍ത്തയോ അല്ല. ജലദൗര്‍ലഭ്യം രൂക്ഷമാണെന്നും ഫ്ലാറ്റ്‌, ഹോട്ടലുകള്‍ മുതല്‍ സാധാരണക്കാര്‍വരെ ടാങ്കര്‍ജലമാണ്‌ ദാഹശമനത്തിന്‌ ആഗ്രഹിക്കുന്നതെന്നും അറിയുന്ന ആരോഗ്യവകുപ്പ്‌ ക്ലോറിനേഷന്‍ പോലുള്ള ഒരു മുന്‍കരുതല്‍ നടപടികളെടുത്തതായി കാണുന്നില്ല. ഇക്കോളി ബാക്ടീരിയയുടെ അളവ്‌ ടാങ്കര്‍ വെള്ളത്തില്‍ വര്‍ധിക്കുന്നുണ്ട്‌. യാതൊരു ശുദ്ധീകരണവും ഇല്ലാതെയാണ്‌ ടാങ്കര്‍ ലോറികള്‍ മലിനജലം ശേഖരിക്കുന്നതെന്ന്‌ ദൃശ്യമാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ശുദ്ധീകരിച്ച ജലം മാത്രമേ വിതരണം ചെയ്യാവൂ എന്ന വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തിരസ്ക്കരിച്ചാണ്‌ ഈ മലിനജലവിതരണം. കൊച്ചി കോര്‍പ്പറേഷന്‍തന്നെ പ്രതിമാസം പത്ത്‌ ലക്ഷം രൂപ ടാങ്കര്‍വെള്ള വിതരണത്തിന്‌ കേരള വാട്ടര്‍ അതോറിറ്റിക്ക്‌ നല്‍കുന്നുണ്ട്‌.
നിയമപ്രകാരം ടാങ്കര്‍ ലോറികള്‍ വാട്ടര്‍ അതോറിറ്റി പമ്പ്‌ ഹൗസുകളിലെ വെള്ളമാണ്‌ വിതരണം നടത്തേണ്ടതെങ്കിലും നേരിട്ട്‌ ശുദ്ധീകരിക്കാത്ത ജലമാണ്‌ ടാങ്കറുകളില്‍ നിറയ്‌ക്കുന്നത്‌. നദീജല മലിനീകരണം പുത്തരിയല്ല. പവിത്രമായി കരുതപ്പെടുന്ന ഗംഗാജലംപോലും മലിനമാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രതിദിനം 2900 ദശലക്ഷം ടണ്‍ മാലിന്യം ഗംഗയിലേക്കൊഴുകി എത്തുന്നുണ്ടത്രെ. ഗംഗാനദിയെ ശുദ്ധീകരിക്കാനുള്ള യജ്ഞം രാജീവ്ഗാന്ധിയുടെ കാലം മുതല്‍ തുടങ്ങിയതാണ്‌. പക്ഷേ ഇതെല്ലാം പാഴ്ശ്രമമാണെന്നാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. കേരളത്തിലെ പുണ്യനദിയായ, അഞ്ച്‌ കോടിയില്‍പ്പരം ജനങ്ങള്‍ നാല്‌ കോടി തീര്‍ത്ഥാടകരുള്‍പ്പെടെ ഉപയോഗിക്കുന്ന പമ്പാ നദിയുടെ സ്ഥിതിയും വ്യത്യസ്തമല്ലല്ലോ. പമ്പാ നദിയില്‍ എത്താത്ത, ഉപേക്ഷിക്കാത്ത മാലിന്യങ്ങളില്ല. സേവ്‌ പമ്പാ പ്രൊജക്ട്‌ കടലാസില്‍ ഒതുങ്ങാന്‍ കാരണം ഭക്തന്മാരുടെയും ജനങ്ങളുടെയും നിസ്സംഗത തന്നെയാണ്‌. സാക്ഷരത നേടിയ മലയാളിക്ക്‌ പരിസര സാക്ഷരത അന്യമാണ്‌. അതോടൊപ്പമാണ്‌ മണല്‍ മാഫിയകള്‍ എല്ലാ നിയമങ്ങളെയും ലംഘിച്ച്‌ അധികാരികളുടെ ഒത്താശയോടെ ജലസ്രോതസുകളെയും മഹാനദികളെയും കൊല്ലുന്നത്‌.

പെരിയാര്‍, ഭാരതപ്പുഴ, ചാലിയാര്‍ എല്ലാം ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്‌. ഇപ്പോള്‍ എറണാകുളത്ത്‌ ഹെപ്പറ്റൈറ്റിസ്‌ മാത്രമല്ല ടൈഫോയ്ഡും ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്നുപിടിക്കുമ്പോഴും ആരോഗ്യവകുപ്പ്‌ ഇത്‌ ജലജന്യരോഗങ്ങളാണെന്ന്‌ തിരിച്ചറിയുമ്പോഴും മലിനജല ഉപയോഗമാണ്‌ കാരണമെന്നറിയുമ്പോഴും നടപടികളെടുക്കുന്നില്ല. ജനങ്ങളോടാണ്‌ പ്രതിബദ്ധത എന്നാവര്‍ത്തിക്കുന്ന മന്ത്രിമാരും നേതാക്കളും ഈ പ്രതിബദ്ധത വാക്കുകളില്‍ ഒതുക്കുന്നു. ഇപ്പോള്‍ രാത്രികാലങ്ങളില്‍ ടാങ്കര്‍ വെള്ളമെത്തിക്കുന്നത്‌ നിരോധിച്ചിരിക്കുകയാണ്‌. രാത്രികാലങ്ങളിലാണ്‌ ഇരുട്ടിന്റെ മറവില്‍ ശുദ്ധീകരിക്കാത്ത ഓടയിലെ വെള്ളവും മറ്റും ടാങ്കര്‍ മാഫിയ ശേഖരിക്കുന്നത്‌. 27 സ്രോതസുകളില്‍ നിന്നുള്ള ജലം മാത്രമേ ശേഖരിക്കാവൂ എന്ന്‌ കളക്ടര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചതോടൊപ്പം കര്‍ശന പരിശോധന ആരംഭിക്കാനും തീരുമാനമായി. 44 ജലസമൃദ്ധ നദികള്‍ എന്ന പഴയ ധാരണ ജനവും സര്‍ക്കാരും തിരുത്തേണ്ട സമയമാണിത്‌. ശുദ്ധജലം കുഴല്‍ വഴി എത്തിക്കാനുള്ള നടപടികള്‍ ഇനിയെങ്കിലും കേരളവും പരിഗണിക്കേണ്ടതാണ്‌. അതോടൊപ്പം കടല്‍ ജലം, ശുദ്ധജലമാക്കി മാറ്റാനുള്ള പ്രക്രിയയ്‌ക്ക്‌ കേരളം തുടക്കമിടാന്‍ സമയമായി എന്നാണ്‌ ഈ ജലക്ഷാമവും മലിനജല വിതരണവും ഉദ്ബോധിപ്പിക്കുന്നത്‌.
കായലിലോക്കൊഴുകിവരുന്ന നദീജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റുകള്‍ക്കും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കേണ്ട സമയമായിരിക്കുകയാണ്‌. ഗള്‍ഫ്‌ നാടുകളില്‍ കടല്‍ജലം റിവേഴ്സ്‌ ഓസ്മോസിസ്‌ പ്രക്രിയയിലൂടെ ശുദ്ധീകരിച്ചാണല്ലൊ ജലക്ഷാമത്തിനറുതി വരുത്തിയത്‌. കേരളം ജല ഉപയോഗത്തെപ്പറ്റിയും പരിസര മലിനീകരണത്തെപ്പറ്റിയും ആഴത്തിലുള്ള അവബോധം നേടേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

Local News

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

Local News

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

World

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)
Kerala

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

പുതിയ വാര്‍ത്തകള്‍

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

പാര്‍ട്ടിക്കായി  സംഭാവന നല്‍കിയിരുന്നു എങ്കില്‍ പത്തനംതിട്ട ജില്ലയില്‍ വട്ട പൂജ്യം ആവുമായിരുന്നില്ല; പിജെ കുര്യന് മറുപടി

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ ഇടപാടുകാരില്‍ സിനിമാ രംഗത്തെ പ്രമുഖര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര് : വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

ജാനകി വി ഢ/ട സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies