തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എഫ്. ലോറന്‍സിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. നിലവില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ലോറന്‍സ്.
സാമുദായിക ഘടകങ്ങളും മണ്ഡലത്തിലുള്ള ജനസ്വാധീനവും എഫ്. ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. മറ്റ് പല പേരുകളും ഉയര്‍ന്നു വന്നുവെങ്കിലും സാമുദായിക ഘടകങ്ങള്‍ കൂടി കണക്കിലെടുത്ത് ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
പാറശാല മണ്ഡലത്തില്‍ നിന്നും നെയ്യാറ്റിന്‍കര മണ്ഡലത്തിലേയ്ക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട രണ്ടു പഞ്ചായത്തുകളില്‍ വ്യക്തമായ സ്വാധീനമുള്ള വ്യക്തിയാണ് ലോറന്‍സ്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മണ്ഡലം മുന്‍ പ്രസിഡന്റ് ആയിരുന്നു ലോറന്‍സ്.
മൂന്നു തവണ ബ്ലോക് പഞ്ചായത്തില്‍ വിജയിച്ച ലോറന്‍സ് ആദ്യ തവണ കരോട് ഡിവിഷനില്‍ നിന്നും സ്വതന്ത്രനായാണ് വിജയിച്ചത്. തുടര്‍ന്ന് രണ്ടു തവണ ഇടതുമുന്നണി സ്വതന്ത്രനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: