മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് ജയിലില്‍ തടവുകാരും ജയില്‍ അധികൃതരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ജയില്‍ ഉദ്യോഗസ്ഥര്‍ക്കും തടവുകാര്‍ക്കും പരിക്ക് പറ്റി. ജയിലിനുള്ളില്‍ നിന്ന് വെടിയൊച്ചയും കനത്തപുകയും ഉയര്‍ന്നതായി സമീപവാസികള്‍ പറഞ്ഞു.
ഇന്നു രാവിലെ പ്രഭാത ഭക്ഷണത്തിന് കാന്റീനില്‍ എത്തിയ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇവരെ സമാധാനിപ്പിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെ തടവുകാര്‍ ആക്രമം നടത്തുകയായിരുന്നു.
സംഘര്‍ഷത്തില്‍ എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ തകര്‍ക്കുകയും പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഡെപ്യൂട്ടി ജയിലറും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: