ചങ്ങനാശേരി: താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചില സാമൂഹ്യ വിരുദ്ധര്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പിന്തുണയോടുകൂടി ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതി. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ പായിപ്പാട്, കുറിച്ചി, മാടപ്പള്ളി, തൃക്കൊടിത്താനം, അമര തുടങ്ങിയ പ്രദേശങ്ങളിലാണ് സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകുന്നത്. ഭവനഭേദനങ്ങളും അക്രമങ്ങളും തുടര്‍ക്കഥയാവുകയാണ്. കോണ്ഗ്രസിണ്റ്റെയും സിപിഎമ്മിണ്റ്റെയും പ്രാദേശിക ജനപ്രതിനിധികള്‍ സമൂഹ്യ വിരുദ്ധര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്നതായും പരാതിയുണ്ട്. പായിപ്പാട്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്ത്തകന്രെ വീട് തകര്‍ത്തിട്ട് നാളുകള്‍ കഴിഞ്ഞു. പ്രതികളെ ഇതേവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. അതിനുശേഷം തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം പായിപ്പാട് സ്വദേശി ബിജുവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനെതിരെയും അന്വേഷണം നടന്നിട്ടില്ല. കുറിച്ചിയില്‍ കഴിഞ്ഞയാഴ്ചയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ചില സാമൂഹ്യ ദ്രോഹികള്‍ അക്രമം കാണിക്കുകയുണ്ടായി. മൂന്നു വയസുള്ള കുട്ടിയെഎടുത്തെറിഞ്ഞു. ഇവര്‍ക്കെതിരെയും ഇതെവരെ പോലീസ് കേസെടുത്തിട്ടില്ല. എന്നാല്‍ വീട് ആക്രമിക്കപ്പെട്ടവര്‍ തിരിച്ച് ആക്രമിച്ചപ്പോള്‍ അവരെ അറസ്റ്റ് ചെയ്യുകയും റിമാണ്റ്റില് വിടുകയും ചെയ്തു. തൃക്കൊടിത്താനം അമരയില്‍ കഴിഞ്ഞദിവസം സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന വീടുകളില്‍ കയറി സാമൂഹ്യവിരുദ്ധര്‍ അക്രമം നടത്തി. ആശാരിമുക്ക്, പുതുപ്പറമ്പില്‍ ഗീതയുടെ വീടാണ് കഴിഞ്ഞ ദിവസം അക്രമിസംഘം തകര്‍ത്തത്. ഇതുസംബന്ധിച്ച് തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തൃക്കൊടിത്താനത്ത് ചേരിക്കല്‍ ജോളിയുടെ വീടിനു നേരെ കഴിഞ്ഞ ദിവസം അക്രമമുണ്ടായി. ഇതുസംബന്ധിച്ച് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലും ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. മണികണ്ഠവയലില് പഞ്ചായത്ത് മെമ്പറുടെ സാന്നിദ്ധ്യത്തിലാണ് അക്രമമുണ്ടായത്. മാടപ്പള്ളിയിലും രണ്ടുമൂന്നു ദിവസങ്ങള്‍ക്കുമുമ്പ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പോലീസ് പക്ഷപാതപരമായി പെരുമാറുന്നതായും പരാതിയില്‍ പറയുന്നു. അമര, ആശാരി മുക്ക്, മണികണ്ഠവയല്‍, കുറിച്ചി എണ്ണയ്ക്കാച്ചിറ കോളനി, പായിപ്പാട്, കൊച്ചുപള്ളിക്കല്, വെങ്കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകളില്‍ മദ്യകച്ചവടം നടത്തുന്നതായി സമീപവാസികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം മൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജോലി കഴിഞ്ഞും സ്കൂളുകളില്‍ നിന്നും വീടുകളിലേക്കെത്തുന്നതിനും ഏറെ ബുദ്ധിമുട്ടുകളുണ്ടാകുന്നു. ചങ്ങനാശേരി സിഐയുടെ പരിധിയില്‍ വരുന്ന ചിങ്ങവനത്ത് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നേതാവും കൊല്ലപ്പെട്ടിരുന്നു. ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കെയാണ്. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനും സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടാകാതിരിക്കാനുള്ള ആവശ്യമായ ക്രമീകരണങ്ങള്‍ പോലീസിണ്റ്റെ ഭാഗത്തുനിന്നുണ്ടാകണമെന്നുള്ള ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: