കോട്ടയം: ഉത്സവാഘോഷങ്ങളിലും പൊതുചടങ്ങുകളിലും ആനകളെ എഴുന്നള്ളിക്കുന്നതിനു പുതിയ നിര്‍ദേശങ്ങളുമായി വനംവകുപ്പ്. ആന ഇടയുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലും ആനകളുടെ പരിപാലനത്തില്‍ വനംവകുപ്പിണ്റ്റെ കര്‍ശന ഇടപെടല്‍ ഉറപ്പാക്കുന്നതിണ്റ്റെ ഭാഗമായിട്ടുമാണ് നിലവിലുള്ള നിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി പുതിയ നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞവര്‍ഷം ൪൩ സ്ഥലത്ത് ആനയിടഞ്ഞു. ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇടഞ്ഞ ആനകള്‍ അഞ്ചരക്കോടി രൂപയുടെ നാശനഷ്ടമാണു വരുത്തിയത്. മാറ്റം വരുത്തിയ നിര്‍ദേശങ്ങള്‍ ക്ഷേത്രങ്ങളിലെ ഉത്സവക്കമ്മിറ്റിക്കും ആന ഉടമകള്‍ക്കും ജില്ലാ ഭരണകൂടത്തിനും വെറ്ററിനറി ഡോക്ടര്‍ക്കും ഉടന്‍ നല്‍കും. ആന ചെരിഞ്ഞാല്‍ സംസ്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുതിയ നിബന്ധനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിലും, ലോറിയില്‍ കൊുപോകുമ്പോള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിലും മാറ്റം വരുത്തിയിട്ടു്. ഉത്സവകാര്യങ്ങള്‍ നിയന്ത്രിക്കുവാനും ആനയെ പീഡിപ്പിക്കുന്നതു തടയുവാനും ജില്ലാതലത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നതാണു മാറ്റം വരുത്തിയ നിര്‍ദേശങ്ങളിലെ പ്രധാനപ്പെട്ട കാര്യം. ആനകള്‍ക്കെതിരായ പീഡനങ്ങള്‍ തടയാനുള്ള കമ്മിറ്റിയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കണ്‍വീനറുമായിരിക്കണം. രു കമ്മിറ്റികളിലും ജില്ലാ പോലീസ് മേധാവി, മൃഗസംരക്ഷണ ഓഫീസര്‍, ഫയര്‍ഫോഴ്സ് പ്രതിനിധി എന്നിവര്‍ അംഗങ്ങളാണ്. ആന ഉടമസംഘം പ്രതിനിധി, ആനത്തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കും കമ്മറ്റിയില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: