കൊച്ചി: മുസ്ലീം ലീഗിന് അഞ്ചാം മന്ത്രി വേണമെന്ന നിലപാടില്‍ നിന്ന് ആര് പറഞ്ഞാലും പിന്നോട്ടില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. അഞ്ചാം മന്ത്രി ലീഗിന്റെ ന്യായമായ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചാം മന്ത്രിയെ നല്‍കാനാവില്ലെന്ന വിവരം ഹൈക്കമാന്റ് ലീഗിനെ അറിയിച്ചിട്ടില്ല. ലീഗിന്റെ അഞ്ചാം മന്ത്രി വരുന്നതു സംസ്ഥാനത്തിന്റെ സാമുദായിക സന്തുലിതാവസ്ഥക്കു എതിരാണെന്ന വാദത്തിനു കഴമ്പില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അതേസമയം ലീഗിന് അഞ്ചാം മന്ത്രിയില്ലെന്ന വാര്‍ത്ത തെറ്റാണെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 24 മണിക്കൂര്‍ നേരം മാത്രം ഉപയോഗിക്കാവുന്ന ഇന്നത്തേക്കു മാത്രമുള്ള തമാശയാണിത്. മാധ്യമങ്ങള്‍ വാര്‍ത്തയ്ക്കു വേറെ മാര്‍ഗം നോക്കുകയല്ലാതെ ഇതിനു പിന്നാലെ കൂടിയിട്ടു കാര്യമില്ല. ഇതു ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രശ്നങ്ങള്‍ക്കു രമ്യമായ പരിഹാരമുണ്ടാവും. തീരുമാനം വൈകില്ലെന്നും കൃത്യമായ സമയം പറയുന്നില്ലെന്നും മലപ്പുറം ലീഗ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: