ന്യൂദല്‍ഹി: അര്‍ബുദ രോഗ ചികിത്സയ്ക്ക് ശേഷം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഇന്ന് രാവിലെ ഇന്ത്യയില്‍ മടങ്ങിയെത്തി. ഡോക്ടര്‍ക്കൊപ്പം ഇന്ദിരാഗന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുവരാജ് സിംഗിനെ കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് പുറത്ത് കാത്തു നിന്നത്. മാതാവ് ഷബ്നം സിംഗും മറ്റു ബന്ധുക്കളും ചേര്‍ന്ന് യുവിയെ സ്വീകരിച്ചു. അതിനുശേഷം ഗുര്‍ഗാവോണിലെ വീട്ടിലേക്ക് യുവ്രാജ് സിംഗ് പോയി. രോഗവിവരത്തെ കുറിച്ച് അറിയിക്കുന്നതിന് ഉച്ചയോടെ യുവി മാദ്ധ്യമങ്ങളെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: