കോട്ടയം: താഴത്തങ്ങാടിയിലെ റോഡ് പണി വീണ്ടും വിവാദത്തിലേക്ക്. കഴിഞ്ഞ ദിവസം കുമരകം റോഡില്‍ താഴത്തങ്ങാടിയ്ക്കുസമീപം സംരക്ഷണ ഭിത്തി നിര്‍മിക്കുന്ന ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നതോടെയാണ് റോഡ് പണി വീണ്ടും വിവാദത്തിലായത്. ൩൦ മീറ്ററോളം ഭാഗം ഇരുത്തിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ അപകടസാധ്യതയില്ലെങ്കിലും സംരക്ഷണ ഭിത്തി നിര്‍മാണം ൯൦ ശതമാനം നിര്‍മാണവും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ റോഡ് ഇരുന്നത് തുടര്‍ നിര്‍മാണത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്. താഴത്തങ്ങാടി ബസ് ദുരന്തത്തെത്തുടര്‍ന്നാണ് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി രണ്ടരക്കോടിയിലേറെ രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍മാണം തകൃതിയായി നടന്നുവരുന്നതിനിടെ റോഡ് നെടുകെ പിളര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദ്രുതഗതിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി വീണ്ടും റോഡ് ഇടിഞ്ഞ് താഴ്ന്നത്. മുപ്പത് മീറ്ററോളം ഭാഗമാണ് ഇരുന്നത്. ഇനി ഇവിടം വീണ്ടും മണ്ണിട്ടുയര്‍ത്തി നിര്‍മാണം ആരംഭിക്കേണ്ട ഗതികേടാണ്. ഒമ്പതു മീറ്ററോളം ആഴത്തില്‍ പൈലിംഗ് നടത്തിയാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഉറപ്പില്ലാത്ത മണ്ണാണ് ഭൂരിഭാഗം പ്രദേശത്ത്ം. എത്ര തവണ മണ്ണിട്ടുയര്ത്തിയാലും ഇടിയാനുള്ള സാധ്യതയേറെയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, മണ്ണിട്ടുയര്ത്തുന്നതിനും മറ്റുമായി ഭാരവാഹനങ്ങള്‍ തുടര്‍ച്ചയായി എത്തുന്നതും പ്രദേശം ഇടിയാന്‍ കാരണമായതായി പറയപ്പെടുന്നു. താഴത്തങ്ങാടി ദുരന്തമുണ്ടായിട്ട് വര്‍ഷത്തിനുശേഷവും സംരക്ഷണ ഭിത്തി നിര്‍മാണം പൂര്‍ത്തിയാകാത്തത് വ്യാപക പരാതികള്‍ക്കു കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് അടിയന്തിരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി ൧൬ന് ടൂറിസം, റവന്യൂ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നടത്താനിരിക്കേയാണു തീരം ഇടിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: