മുംബൈ: മുംബൈയില്‍ മലയാളി നഴ്സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുളിങ്കുന്ന് സ്വദേശി റോസമ്മ ആന്റണിയാണ് കൊല്ലപ്പെട്ടത്. വസായി വെസ്റ്റ് ബേരാമ്പൂറിലെ ഫ്ലാറ്റിലാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നല്കുന്ന സൂചന.
റോസമ്മയുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: