അഹമ്മദാബാദ്: ഗുജറാത്തിലെ ഭുജ് റെയില്‍വേ സ്റ്റേഷന് സമീപം ബറേലി-ഭുജ് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന് ഉള്‍പ്പെടെ നാല് ബോഗികള്‍ പാളം തെറ്റി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രത്നല് ഗ്രാമത്തിന് സമീപത്തുവെച്ച് ട്രെയിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതു മൂലം എഞ്ചിന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് ട്രെയിനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: