കൊച്ചി: ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ (കേരള ശാഖ)യുടെ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിവിധ ഹിന്ദി മഹാവിദ്യാലയങ്ങളില് വിശാരദ് പ്രവീണ്‍ ഹിന്ദി കോളേജുകളില്‍ ഏപ്രില്‍ 9ന് ആരംഭിക്കുന്ന അവധിക്കാല ഹിന്ദി ക്ലാസുകളില്‍ ചേര്‍ന്ന് പഠിക്കുവാന്‍ ആഗ്രഹിക്കുന്ന സ്കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികളില്‍നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ഹിന്ദി പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രാഥമിക്, മധ്യമ, രാഷ്ട്രഭാഷ, പ്രവേശിക എന്നീ ഹിന്ദി കോഴ്സുകള്‍ക്കുള്ള പ്രത്യേക പരിശീലനമാണ് അവധിക്കാല ഹിന്ദി ക്ലാസുകളിലൂടെ ലഭ്യമാകുക. 5-ാം ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രാഥമിക് കോഴ്സിനും 9-ാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് മദ്ധ്യമ കോഴ്സും എസ്എസ്എല്‍സി പരീക്ഷയില്‍ ഹിന്ദി വിഷയം പഠിച്ച കുട്ടികള്‍ക്ക് രാഷ്ട്രഭാഷയ്ക്കും, എസ്എസ്എല്‍സി പരീക്ഷയില്‍ ഹിന്ദി വിഷയം ജയിച്ചവര്‍ക്ക് പ്രവേശികയ്ക്കും അപേക്ഷിക്കാവുന്നതാണ്. പരിശീലന കേന്ദ്രങ്ങള്‍ തിരുവനന്തപുരം (സരസ്വതിവിലാസം പാലസ്, പടിഞ്ഞാറേകോട്ട, ഫോണ്‍: 0471-2473869), കൊട്ടരക്കര, മാവേലിക്കര, രാമപൂരം (ആലപ്പുഴ), എറണാകുളം (സൗത്ത് ജംഗ്ഷന്, ചിറ്റൂര്‍ റോഡ്) തൃശൂര്‍ (പൂങ്കുന്നം), പാലക്കാട് (ചുണ്ണാമ്പുതറ) കോഴിക്കോട് (മീഞ്ചന്ത, ഫോണ്‍: 0495-2321521), നീലേശ്വരം എഫ്സിഐക്കു സമീപം), ബേക്കല്‍ (തൃക്കണ്ണാട് ഗവ.ഫിഷറീസ് ഹയര്‍ സെക്കന്ററി സ്ക്കൂളിനു സമീപം). പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം തപാല്‍ മാര്‍ഗം ലഭിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കേന്ദ്രങ്ങളുമായോ, സെക്രട്ടറി, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ, എറണാകുളം, കൊച്ചി-16 എന്ന വിലാസത്തിലോ 0484-2375115, 2377766 എന്നീ ഫോണ്‍ നമ്പറുകളുമായോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: