അഹമ്മദാബാദ്: സൈനിക മേധാവി ജനറല്‍ വി.കെ സിങ്ങിന്റെ വെളിപ്പെടുത്തലുകള്‍ വളരെ ഗൗരവകരമെന്നു മുതിര്‍ന്ന ബി.ജെ.പി നേതാവും എന്‍.ഡി.എ ചെയര്‍മാനുമായ എല്‍.കെ. അധ്വാനി പറഞ്ഞു. ആരോപണങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ രംഗത്തെ അഴിമതിയാരോപണത്തേക്കാള് പതിന്മടങ്ങു കുഴപ്പമേറിയതാണു പ്രതിരോധ രംഗത്തെ കൈക്കൂലി വിഷയം. ഇവിടെ സൈനിക മേധാവിയെയാണ് ഇടനിലക്കാര്‍ സമീപിച്ചിരിക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു റിപ്പോര്‍ട്ട് പാര്‍ലമെന്റിനും രാജ്യത്തിനു മുന്‍പാകെയും സമര്‍പ്പിക്കണം.
അത്യാസന്ന നിലയിലുള്ള സര്‍ക്കാരാണിത്. ഇടക്കാല തെരഞ്ഞെടുപ്പു വേണമെന്നാണു രാജ്യതാത്പര്യം. എന്നാലിത് ഉടന്‍ നടക്കുമോയെന്നു പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: