ആലുവ: ഹിന്ദുസമൂഹത്തിലെ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ സംഘടിത മതന്യൂനപക്ഷശക്തികള് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. പട്ടികജാതിമോര്‍ച്ച എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തുവാനുള്ള നീക്കമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും കോണ്‍ഗ്രസും നടത്തുന്നത്. പട്ടികജാതി സംവരണ ലിസ്റ്റിലേക്ക് പരിവര്‍ത്തിത ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഉള്പ്പെടുത്തിരംഗനാഥ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പില്‍വരുത്തിയാല്‍ പട്ടികജാതി വിഭാഗം എന്നെന്നേക്കുമായി ഇല്ലാതാകും. ഇതിനെതിരെ നിരന്തരപോരാട്ടം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
പട്ടികജാതിമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ.തിലകന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, ജില്ലാപ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, വൈസ് പ്രസിഡന്റ് എം.രവി, ശിവന് പായിപ്ര, എം.എ.ബ്രഹ്മരാജ്, ലത ഗംഗാധരന്, ടി.പി.മുരളീധരന്, കെ.എ.വിജയന്, എ.കെ.അജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: