തലശ്ശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രത്തിണ്റ്റെ ഏജണ്റ്റുമായ ഒളിയിലക്കണ്ടി മുഹമ്മദ് ഫസലി (32)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം അന്ത്യഘട്ടത്തിലെത്തിയതായി സൂചന. സിപിഎം ക്രിമിനലും നിരവധി കേസുകളില്‍ പ്രതിയുമായ കലേഷ് ഉള്‍പ്പെടെ മൂന്നുപേരെ കഴിഞ്ഞദിവസം സിബിഐ സംഘം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ചില സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനക്കും കൊലപാതകത്തിനും ഉടനെ അറസ്റ്റിലാവുമെന്നാണ് അറിയുന്നത്. ഇതിണ്റ്റെ ഭാഗമായി ചില നേതാക്കള്‍ മുന്കൂറ് ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. ഇതിനിടെ സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനെ തല്‍സ്ഥാനത്ത് നിന്നും നീക്കി എം.സി.പവിത്രനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കാരായി രാജന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായതിനെ തുടര്‍ന്നാണ് ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് സിപിഎം പറയുന്നത്. ഫസല്‍ വധിക്കപ്പെടുന്ന 2006 ഒക്ടോബര്‍ 22ന് കാരായി രാജനായിരുന്നു തലശ്ശേരി ഏരിയാ സെക്രട്ടറി എന്നതാണ് മാറ്റാന്‍ കാരണമെന്നും സൂചനയുണ്ട്. കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവര്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ സിബിഐ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: