കണ്ണൂറ്‍: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇടത് യുവജന സംഘടനകള്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ നടപടിയെടുക്കാതെ നോക്കിനിന്നതിണ്റ്റെ പേരിലാണെന്ന് പറയപ്പെടുന്നു ടൗണ്‍ എസ്‌ഐ ഗോപകുമാറിന് സ്ഥലംമാറ്റം. കൊല്ലം സ്വദേശിയായ എസ്‌ഐയെ കോഴിക്കോടേക്കാണ് സ്ഥലം മാറ്റിയത്. അതേസമയം വരുംദിവസങ്ങളില്‍ സംഭവത്തിണ്റ്റെ പേരില്‍ ജില്ലയിലെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെയടക്കം ശിക്ഷാ നടപടികളുണ്ടാകുമെന്നറിയുന്നു. ഇതിണ്റ്റെ മുന്നോടിയായാണ് എസ്‌ഐയുടെ സ്ഥലംമാറ്റമെന്നാണ് സൂചന. എന്നാല്‍ ജില്ലാ പോലീസ് സൂപ്രണ്ടും എഎസ്പിമാരും ഡിവൈഎസ്പിയും സിഐയുമടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും അക്രമം തടയാന്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കാതിരിക്കുകയും ഒടുവില്‍ പ്രശ്നത്തിണ്റ്റെ ഉത്തരവാദിത്വം മുഴുവന്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കത്തില്‍ സേനക്കകത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. പോലീസ് സേനക്കാകെ അപമാനവും നാണക്കെടുമുണ്ടാക്കുന്ന തരത്തില്‍ നടന്ന അക്രമവും പോലീസ് നടപടിയും ഗവണ്‍മെണ്റ്റ് വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നറിയുന്നു. ഇന്നലെ ജില്ലയിലെത്തിയ മന്ത്രി കെ.സി.ജോസഫ് അക്രമസംഭവത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും സംഭവത്തെ ഗവണ്‍മെണ്റ്റ് ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ജലപീരങ്കിയും സമരക്കാരെ പ്രതിരോധിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമുണ്ടായിട്ടും എസ്പിയടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവ് പുറപ്പെടുവിക്കാത്തത് അന്വേഷണവിധേയമാക്കുമെന്നറിയുന്നു. എഎസ്പിയെന്ന നിലയില്‍ പ്രവര്‍ത്തിക്കവെ ജില്ലാ പോലീസിണ്റ്റെ തലപ്പത്തേക്ക് ഉയര്‍ത്തപ്പെട്ട ഉദ്യോഗസ്ഥണ്റ്റെ പരിചയക്കുറവാണ് അക്രമത്തെ നേരിടുന്നതിന് പോലീസ് സേനയെ സജ്ജമാക്കാതിരുന്നതിന് കാരണമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം സേനക്കകത്തും ആഭ്യന്തരവകുപ്പിലും ചൂടേറിയ ചര്‍ച്ചക്ക് കാരണമായിട്ടുള്ളതായും അറിയുന്നു. ഉന്നത ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ടായിട്ടും ആരാണ് ഉത്തരവ് നല്‍കേണ്ടതെന്ന അവ്യക്തതയാണ് പോലീസ് നിഷ്ക്രിയമാകാന്‍ കാരണമെന്നാണ് പൊതുവെയുള്ള നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: