ആലുവ: നിയമത്തിന്റെ പഴുത് മറയാക്കി ലഹരി മരുന്ന് വ്യാപാരം അരങ്ങ് തകര്‍ക്കുമ്പോള്‍ എക്സൈസ് പോലീസ് നാര്‍ക്കോട്ടിക്ക് സെല്‍ വിഭാഗം ഉറങ്ങുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനക്കാരുള്ള ആലുവ, പെരുമ്പാവൂര്‍, അങ്കമാലി മേഖലകളിലാണ് ലഹരിമരുന്ന് വ്യാപാരം കൊഴുക്കുന്നത്. കഞ്ചാവ് പിടികൂടിയാല്‍ ഒരു കിലോയില്‍ അധികം ഉണ്ടെങ്കിലേ ശക്തമായ നിയമനടപടിയെടുക്കാന്‍ അധികൃതര്ക്കാവൂ. മയക്കുമരുന്ന് ആംപ്യൂളുകള്‍ ആണെങ്കിലും 3000 ത്തിലധികം വേണം. ഇത് മറയാക്കി വില്പനക്കാര് കഞ്ചാവ് ചെറുപൊതികളാക്കിയും ആംപ്യൂളുകളും ഇത്തരത്തില്‍ പത്തോ അഞ്ചോ ആക്കിയുമാണ് വില്‍പ്പനനടത്തുന്നത്. മയക്കുമരുന്നിനായി ഉപയോഗിക്കുന്ന ആംപ്യൂളുകള്‍ ഏറെയും വേദനസംഹാരികളായി ഉപയോഗിക്കുന്നവയാണ്. നാടന്‍ കഞ്ചാവിന് പകരം ഇപ്പോള്‍ ആന്ധ്ര, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്ന് ഗുണനിലവാരം കുറഞ്ഞകഞ്ചാവ് അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയാണ് എത്തുന്നത്.
ആലുവ റെയില്വേസ്റ്റേഷനില്യാതൊരുവിധ പരിശോധനകളും ഇല്ലാത്തതും ഇവര്‍ക്ക് തുണയാകുന്നു. ഈ വര്‍ഷം മൂന്നുമാസങ്ങള്‍ക്കുള്ളില്‍ അഞ്ചിലധികം കഞ്ചാവുകേസുകളാണ് ഒറ്റുകാരുടെ സഹായത്താല്‍ പിടിക്കപ്പെട്ടത്. അപ്പോള്‍ ആരും അറിയാതെ എത്തുന്നത് എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബീഹാറികള്‍ ഉപയോഗിക്കുന്ന ലഹരിഗുളികകളും ഇവിടെ സുലഭമാണ്. ഒരു ഗുളികകഴിച്ചാല്‍ നാല്, അഞ്ച് പെഗ് ഫലം ചെയ്യും എന്നാണ് ഇത് കിഴിക്കുന്നവര് പറയുന്നത്. മദ്യപിച്ച് വാഹനം ഒടിക്കുന്നവര്ക്കെതിരെയും മറ്റും സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ ഇത് ലഹരി അരിഷ്ടമായും, ഹോമിയോമരുന്നുകളായും വിപണിയില്‍ സുലഭമാണ്. മാധ്യമങ്ങള്‍ വാര്‍ത്തനല്‍കുമ്പോള്‍ മാത്രം റെയ്ഡുനടത്തുന്ന അന്വേഷണ സംഘം ഇതിന്റെ നിര്‍മാതാക്കളില്‍നിന്ന് പടിലഭിക്കുമ്പോള് പിന്നെ അനങ്ങാത്ത അവസ്ഥയാണ്. എറണാകുളത്തെ മാര്‍ക്കറ്റ് റോഡിലെ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ഹോമിയോ ആശുപത്രിയില്‍ 1-ാം തീയതിയും മദ്യശാലകള്‍ക്ക് അവധിദിനങ്ങളിലും വന്‍തിരക്കാണ്.
മദ്യത്തിലും വിലകുറഞ്ഞ സ്പിരിറ്റ് ചേര്ത്തലഹരിമരുന്ന് ക്വാര്ട്ടര്കുപ്പികളിലായി ഇവിടെലഭിക്കൂ. സ്ഥിരപരിചയക്കാര്ക്കുമാത്രമെ ഇത് ലഭിക്കും. ലഹരി അരിഷ്ടങ്ങള്‍ ഇത്തരത്തില്‍ പെട്ടികടകളിലും വില്‍പ്പന പൊടിപൊടിക്കുകയാണ്. കമ്പനിലേബല് ഒട്ടിച്ചുവരുന്നസാധനം ലഹരി വസ്തു ആണെന്ന് അറിയാതെ വില്‍പ്പന നടത്തുന്നവരും ഉണ്ട്. നോണ്ആല്ക്കഹോള് എന്നപേരില്‍ ചെറുകുപ്പികളില്‍ ഇറങ്ങിയിരിക്കുന്ന ബിയറുകളിലും വന്ലഹരിയാണ് അടങ്ങിയിരിക്കുന്നത്. ഇതിന് കുട്ടികളും സ്ത്രീകളുമാണ് ഏറെ ആവശ്യക്കാര്‍. അന്യസംസ്ഥാനതൊഴിലാളികള്‍ക്ക് ലഹരിക്കായി ഇവര്‍ ഏറെയുള്ള മേഖലകളിലെ കള്ള് ഷാപ്പുകള്‍ പൊടികലക്കിച്ചേര്ത്താണ് ഇവര്‍ക്ക് നല്‍കുന്നത്. പല ഷാപ്പുകളിലും സ്പിരിറ്റ് ഇല്ലാത്തതിനാല്‍ കച്ചവടമില്ലാത്ത അവസ്ഥയാണ്. സ്പിരിറ്റ് എത്തിച്ച് നേര്‍പ്പിച്ചു കളര്‍ചേര്‍ത്ത് ഒറിജിനലിനെ വെല്ലുന്നവിധത്തില്‍ മദ്യവില്പന നടത്തുന്നവരും കുറവല്ല. ഇത്തരത്തില്‍ വില്‍പ്പന നടത്താനായി കൊണ്ടുവന്ന സ്പിരിറ്റാണ് ചൂണ്ടിയില്‍നിന്ന് പോലീസ് പിടികൂടിയത്.
സാധാരണക്കാരന് സര്‍ക്കാര്‍ ഔട്ട് ലെറ്റുകളില്‍നിന്ന് മദ്യം വാങ്ങിപ്പോകുമ്പോള്‍ രണ്ട് ലിറ്ററിലധികം എന്നുപറഞ്ഞ് മഫ്ടിയില് എത്തി പിടികൂടുന്ന ഉദ്യോഗസ്ഥര്‍ കീസുകണക്കിന് മദ്യം വില്‍പ്പനക്കായി കൊണ്ടുപോകുന്നത് കാണുന്നില്ല. ഇത് വില്‍പ്പനനടത്തുന്ന ഔട്ട് ലെറ്റ് ഉദ്യോഗസ്ഥരും ഒരാള്‍ക്ക് നല്കാവുന്നതില് അധികം നല്‍കില്ലെന്ന് പറയുവാനും മെനക്കെടാറില്ല. ഒറ്റുകാരില്ലാതെ മയക്കുമരുന്ന് സ്പിരിറ്റ് വേട്ടനടത്താന് സാധിക്കാത്ത ഏമാന്മാര് വമ്പന്‍ മാരായ മാഫിയകള്‍ക്കും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും അടിമപ്പെടുന്നതാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സാധിക്കാത്തത്. ചുരുക്കം ചില ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാലും ഇവര്‍ക്ക് വെണ്ടത്ര പിന്തുണ ലഭിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: