കൊച്ചി: പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പാവക്കുള്ളത്തമ്മയുടെ പൊങ്കാലയോടനുബന്ധിച്ച് ‘സേവാമൃതം പദ്ധതി’ പ്രകാരം ജില്ലയിലെ സാധുപെണ്കുട്ടികളുടെ വിവാഹം നടത്തും.
പാവക്കുളം ‘സേവാമൃതം പദ്ധതി’ പ്രകാരമുള്ള സ്കോളര്‍ഷിപ്പിന് ജില്ലയിലെ താഴ്ന്ന വരുമാനക്കാരും സമര്ദ്ധരുമായ പ്ലസ്വണ്, പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികസഹായം നല്‍കും. താല്‍പ്പര്യമുള്ളവര്‍ പൂര്‍ണമായ മേല്‍വിലാസം (ഫോണ്‍ നമ്പര്‍ സഹിതം) കോളേജില്‍ നിന്നുള്ള സാക്ഷ്യപത്രം, സാക്ഷ്യപ്പെടുത്തിയ യോഗ്യതാ മാര്ക്ക്ലിസ്റ്റ്, രക്ഷാകര്‍ത്താവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയോടുകൂടി അപേക്ഷകള്‍ ഏപ്രില്‍ 14ന് മുമ്പ് ക്ഷേത്രം ഓഫീസില്‍ എത്തിക്കണം. ‘സേവാമൃതം പദ്ധതി’ പ്രകാരമുള്ള വിവാഹം നടത്തുവാന്‍ താല്‍പ്പര്യമുള്ള വധൂവരന്മാരുടെ മാതാപിതാക്കളും സ്കോളര്‍ഷിപ്പിനുള്ള വിശദമായ അപേക്ഷയും ഏപ്രില്‍ 14ന് മുമ്പ് ക്ഷേത്രസമിതി ഓഫീസില്‍ എത്തിക്കണമെന്ന് പൊങ്കാല സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.മാധവന്‍കുട്ടി അറിയിച്ചു. ഫോണ്‍: 4046315, 9846089594, 9388622329.
പ്രതികരിക്കാൻ ഇവിടെ എഴുതുക: